മുഖം മൂടി ആക്രമണം: യുവാവിന്റെ ചെവി അറ്റു
Nov 15, 2012, 19:12 IST
കാഞ്ഞങ്ങാട്: മീനാപീസ് കടപ്പുറത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ മുഖം മൂടി ആക്രമണത്തില്‍ യുവാവിന്റെ ചെവിയറ്റു. മീനാപ്പീസ് കടപ്പുറത്ത് രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മുട്ടുന്തലയിലെ യൂസഫിന്റെ മകന് ഇര്‍ഷാദ് (19), മീനാപ്പീസിലെ മുഹമ്മദലിയുടെ മകന് ഫിറോസ് (30) എന്നിവരാണ് ബുധനാഴ്ച രാത്രി മുഖംമൂടി ആക്രമണത്തിനിരയായത്. പരയങ്ങാനം പള്ളിയില്‍ പോയി ഫിറോസിനോടൊപ്പം ഇര്‍ഷാദ് ബൈക്കില്‍ തിരിച്ചു വരുമ്പോള്‍ മീനാപീസ് കടപ്പുറത്ത് മൂന്ന് ബൈക്കുകളിലായി എത്തിയ മുഖംമൂടി സംഘം ഇരുവരെയും ഇരുമ്പ് വടി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ് ഇര്‍ഷാദിന്റെ ചെവി അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഷാദിന്റെ ചെവി ആശുപത്രിയില്‍ വെച്ച് തുന്നിച്ചേര്‍ത്തു. ഇതിനിടെ ബുധനാഴ്ച രാത്രി 11 മണിയോടെ മീനാപീസ് കടപ്പുറത്തെ ഷാജിയുടെ മകന് സജിത്തും (23) അക്രമത്തിനിരയായി. ദില്ലി ദിലീപ്, വിജേഷ്, രഞ്ജിത്ത്, ദിലീപ്, രഞ്ജിത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുമ്പ് പൈപ്പുകൊണ്ട് സജിത്തിനെ അടിച്ച് പരിക്കേല്പിക്കുകയായിരുന്നു.
സജിത്ത് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പ് മീനാപീസ് കടപ്പുറത്ത് മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തിന് കാരണമായിരുന്നു.

Keywords: Mask, Attack, Youth, Ear, Injured, Kanhangad, Kasaragod, Kerala, Malayalam news