മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവരെ അറസ്റ്റു ചെയ്യണം
Oct 12, 2011, 22:06 IST
കാസര്‍കോട്: കാഞ്ഞങ്ങാട് സംഘര്‍ത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ അക്രമിച്ച് കാര്‍ തകര്‍ത്ത സംഭവത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഒരു സംഘം സൂര്യ ടിവിയുടെ കാര്‍ തകര്‍ത്തത്. വടിയും വടിവാളും കല്ലുമായി എത്തിയ സംഘം കാറിനകത്തുണ്ടായിരുന്ന സൂര്യ ടി.വി. റിപ്പോര്‍ട്ടര്‍ ബൈജു കാഞ്ഞങ്ങാട്, ഏഷ്യനെറ്റ് ക്യാമറാമാന് സുനില്‍ കുമാര്‍, മനോരമ ഫോട്ടോ ഗ്രാഫര്‍ നിഖില്‍രാജ് എന്നിവരെ അക്രമിച്ചത്. സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റു ചെയ്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.വിനോദ് ചന്ദ്രനും സെക്രട്ടറി മുഹമ്മദ് ഹാഷിമും ആവശ്യപ്പെട്ടു.

Keywords: Kasaragod, Attack, Press, News & Media, Kanhangad, Arrest