മാധ്യമ പ്രവര്‍ത്തകന്റെ ബൈക്ക് കവര്‍ന്നു; മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍
Dec 3, 2011, 15:25 IST
കാഞ്ഞങ്ങാട്: പത്രപ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു. പുല്ലൂര്‍ പുളിക്കാലിലെ അനിലിന്റെ കെ എല്‍ 14 സി 9129 നമ്പര്‍ മോട്ടോര്‍ ബൈക്ക് കവര്‍ന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്
രാവിലെ പത്ര വിതരണത്തിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ബൈക്ക് മോഷണം പോയതായി തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് പുലര്‍ച്ചെ അനിലിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി തിരിച്ചുപോയിരുന്നു. ഇതിനിടയില്‍ അനിലിന്റെ വീട്ടിനടുത്ത് ദേശീയ പാതയ്ക്കരികില്‍ കുറ്റിക്കാട്ടില്‍ മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെ എല്‍ 60 എ 3381 നമ്പര്‍ ബൈക്കാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഈ ബൈക്ക് ഉപേക്ഷിച്ച് തുടര്‍ യാത്രയ്ക്ക് അനില്‍കുമാറിന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ട ബൈക്ക് കസ്റ്റഡിയിലെടുത്തു.

Keywords: Kanhangad, Bike Robbery, കാഞ്ഞങ്ങാട്, ബൈക്ക്, കവര്‍ച്ച