മാധവേട്ടന് 98-ന്റെ പിറന്നാള്‍ മധുരം
Aug 27, 2012, 20:30 IST
കാഞ്ഞങ്ങാട് : സ്വാതന്ത്ര്യസമര സേനാനിയും ഗുരുവായൂര്‍ സത്യാഗ്രഹ സമരാംഗവുമായ കെ. മാധവന് 98-ന്റെ പിറന്നാള്‍ മധുരം. പിറന്നാള്‍ ദിനത്തില്‍ തന്റെ സന്തത സഹചാരിയായ പെരുമ്പളയിലെ ഇ. കുഞ്ഞികൃഷ്ണനെ കാണണമെന്നൊരാഗ്രഹം മാത്രമേ മാധവേട്ടനുള്ളൂ. മാധവേട്ടന്റെ നെല്ലിക്കാട്ടെ ഹില്വ്യൂവിലെത്തിയ ഇ. ചന്ദ്രശേഖരന് എം.എല്‍.എ.യോട് മാധവേട്ടന് തന്റെ ആഗ്രഹം തുറന്നു പറഞ്ഞു. ചന്ദ്രശേഖരന് എം.എല്‍.എ.യുടെ അമ്മാവനായ ഇ.കെ. നായരുടെ വീട്ടിലാണ് മാധവേട്ടന് ഒളിവുകാല ജീവിതം നയിച്ചത്. ഇ.കെ. നായരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നത് മാധവേട്ടനാണ്.
ഇ.കെ. നായരെ കാണാന്‍ എത്തിക്കുന്ന കാര്യത്തില്‍ ചന്ദ്രശേഖരന് എം.എല്‍.എ. മാധവേട്ടന് ഉറപ്പുകൊടുത്തു. പിറന്നാളാശംസയറിയിക്കാന് വന്നവര്‍ക്കെല്ലാം മാധവേട്ടന് ലഡു വിതരണം ചെയ്തു. തൊണ്ണൂറ്റെട്ടാം വയസ്സിലും മധുരം കഴിക്കുന്ന മാധവേട്ടനോട് അസൂയ തോന്നുന്നുവെന്ന് കെ.പി.സി.സി.നിര്‍വാഹക സമിതിയംഗം സി.കെ. ശ്രീധരന് പറഞ്ഞപ്പോള്‍ കൂടിനിന്നവരില്‍ ചിരി പടര്‍ത്തി. തന്റെ പഴയകാലാനുഭവങ്ങള്‍ മാധവേട്ടന് എല്ലാവരുമായി പങ്കുവെച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, കെ.വി. കുഞ്ഞികൃഷ്ണന്, അഡ്വ. പി. പുരുഷോത്തമന്, എ.വി. രാമകൃഷ്ണന്, പി.വി.ജയകുമാര്‍, ടി.കെ.നാരായണന്, ടി. മുഹമ്മദ് അസ്ലം എന്നിവരും മാധവേട്ടന് പിറന്നാളാശംസ നേരാനെത്തിയിരുന്നു.
Keywords: Kanhangad, CPI, Birthday, Kasaragod, Madhavettan, Malayalam News, Kasargodvartha