മഹല്ലുകളില്‍ ഇസ്‌ലാമിക ചൈതന്യം നിലനിര്‍ത്തണം - ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
Jan 17, 2015, 15:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2015) മഹല്ലുകളില്‍ ഇസ് ലാമിക ചൈതന്യവും ധര്‍മ്മബോധവും നിലനിര്‍ത്താന്‍ മഹല്ല് ഭരണാധികാരികളും പണ്ഡിതരും പരിശ്രമിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി ചാന്‍സിലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെട്ട മഹല്ല് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ഗാമികള്‍ കാണിച്ചു തന്ന മതത്തിന്റെ സന്ദേശങ്ങളില്‍ നിന്നും വ്യതിചലിച്ചതാണ് ആധുനിക സമൂഹം നേരിടുന്ന അപചയമെന്നും മഹല്ല് സംവിധാനങ്ങളിലൂടെ ദീനിന്റെ പൈതൃകം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മാലിക്ബ്‌നു ദീനാര്‍ കേരളത്തിലെത്തി പ്രചരിപ്പിച്ച മനുഷ്യ സൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കുന്നതിലൂടെ മാത്രമെ കെട്ടുറപ്പുള്ള മഹല്ലിന്റെ നിര്‍മ്മിതി സാദ്ധ്യമുവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എം. മൊയ്തു മൗലവി അധ്യക്ഷത വഹിച്ചു. പേജാവര്‍ മഠാധിപതി ശ്രീ ശ്രീ വിശ്വേശ തീര്‍ത്ഥസ്വാമികള്‍ ആശീര്‍വ്വാദ പ്രഭാഷണം നടത്തി. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. വിശ്വ തീര്‍ത്ഥ സ്വാമികള്‍ക്ക് സംയുക്ത ജമാഅത്തിന്റെ ഉപഹാരം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സമര്‍പ്പിച്ചു.
അബൂദാബി കമ്മിറ്റിയുടെ സമ്മേളന സപ്ലിമെന്റ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പിണങ്ങോട് അബൂബക്കറിനു കൈമാറി ഉദ്ഘാടനം ചെയ്തു. കന്നട സാഹിത്യ പരിഷത്ത് പ്രസിഡണ്ട് പ്രദീപ് കുമാര്‍ കല്‍ക്കുറെ, സംസ്ഥാന ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി മെമ്പര്‍ സുബൈര്‍ നെല്ലിക്കാപറമ്പ്, സൈഫുല്ലാഹ്, യു.കെ ആറ്റക്കോയ തങ്ങള്‍ ഉളുവാര്‍, റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ബാലകൃഷ്ണ അഗിത്തായ, കാസര്‍കോട് ഗവ. കോളജ് റിട്ട. പ്രിന്‍സിപ്പള്‍ പ്രൊ. എ ശ്രീനാഥ്, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, സി. കുഞ്ഞാമദ് ഹാജി പാലക്കി, സി.എച്ച്. മുഹമ്മദ് കോയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്ല കുഞ്ഞി, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ.ബി.എം. ഷെരീഫ്, എം.എസ്.എസ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി.എം. നാസര്‍, സംയുക്ത ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റി പ്രസിഡണ്ട് എം.കെ. മുഹമ്മദ് ബല്ലാ കടപ്പുറം, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഖാലിദ് പാറപ്പള്ളി, ബഷീര്‍ ആറങ്ങാടി, ജാതിയില്‍ ഹസൈനാര്‍, കെ.പി. മുഹമ്മദ് ഷെരീഫ്, സി. മുഹമ്മദ് കുഞ്ഞി, എം.കെ. മുഹമ്മദ് ബല്ലാകടപ്പുറം, സി.എച്ച്. നൂറുദ്ദീന്‍, പി.എം ഫാറൂഖ്, മാണിക്കോത്ത് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.യു. ദാവൂദ് സ്വാഗതവും ജാതിയില്‍ ഹസൈനാര്‍ നന്ദിയും പറഞ്ഞു.

Keywords: Cherussery Sainudheen Musliyar, Kanhangad, Jama-ath, Kerala, Kanhangad Muslim Samyuktha Jama-atha, Mahal Sangamam Inaugurated.
Advertisement: