city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രി വി കെ ഇബ്രാ­ഹിം­കു­ഞ്ഞ് പ­ട­ന്ന­ക്കാ­ടിന്റെ കുരു­ക്ക­ഴിച്ചു

മന്ത്രി വി കെ ഇബ്രാ­ഹിം­കു­ഞ്ഞ് പ­ട­ന്ന­ക്കാ­ടിന്റെ കുരു­ക്ക­ഴിച്ചു

പ­ട­ന്ന­ക്കാ­ട്: ­­മ­ന്ത്രി വി കെ ഇ­ബ്രാ­ഹിം കു­ഞ്ഞ് പ­ട­ന്ന­ക്കാ­ടിന്റെ കു­രു­ക്ക­ഴി­ച്ചു. ഒ­രു ജ­ന­ത­യു­ടെ വര്‍­ഷ­ങ്ങ­ളു­ടെ കാ­ത്തി­രി­പ്പി­ന് വി­രാ­മ­മി­ട്ട് ആ­ഹ്ലാ­ദ­ത്തോടെ മ­ല­ബാ­റി­ലെ ഏ­റ്റ­വും നീ­ളം കൂ­ടി­യ പ­ട­ന്ന­ക്കാ­ട് മേല്‍­പാ­ലം പൊ­തു­മ­രാ­മ­ത്ത് വ­കു­പ്പ് മ­ന്ത്രി വി കെ ഇ­ബ്രാ­ഹിം­കു­ഞ്ഞ് ജ­ന­ങ്ങള്‍­ക്കും വാ­ഹ­ന­ങ്ങള്‍­ക്കു­മാ­യി തു­റ­ന്നു­കൊ­ടു­ത്തു.

ഉ­ത്സ­വ­ല­ഹ­രി പ­ടര്‍­ന്ന അ­ന്ത­രീ­ക്ഷ­ത്തില്‍ തി­ങ്ക­ളാഴ്ച രാ­വി­ലെ­യാ­ണ് ആ­യി­ര­ക്ക­ണ­ക്കി­ന് ജ­ന­ങ്ങ­ളെ സാ­ക്ഷി­നിര്‍­ത്തി മ­ന്ത്രി മേല്‍­പാ­ല­ത്തി­ന്റെ കു­രു­ക്ക­ഴി­ച്ച­ത്. നാ­ട മു­റി­ച്ച ശേ­ഷം, തു­റ­ന്ന വാ­ഹ­ന­ത്തില്‍ മ­ന്ത്രി­യും മു­ഖ്യാ­തി­ഥി പി ക­രു­ണാ­ക­രന്‍ എം­പി­യും എം­എല്‍­എ­മാ­രാ­യ ഇ. ച­ന്ദ്ര­ശേ­ഖ­രന്‍, കെ കു­ഞ്ഞി­രാ­മന്‍, ന­ഗ­രസ­ഭാ ചെ­യര്‍­പേ­ഴ്‌­സണ്‍ ഹ­സീ­ന എ­ന്നിവര്‍ പാ­ല­ത്തി­ലൂ­ടെ നീ­ങ്ങി ഉ­ദ്­ഘാ­ട­ന വേ­ദി­യി­ലെ­ത്തി. മു­ഖ­്യ­മ­ന്ത്രി ഉ­മ്മന്‍­ചാ­ണ്ടി മൊ­ബൈല്‍ ഫോ­ണി­ലൂ­ടെ സ­ന്ദേ­ശം നല്‍­കി മേല്‍­പാ­ലം ഉ­ദ്­ഘാ­ട­നം ചെ­യ്­ത­താ­യി പ്ര­ഖ­്യാ­പി­ച്ച­പ്പോള്‍ നീ­ണ്ട ക­ര­ഘോ­ഷ­മാ­ണ് ഉ­യര്‍­ന്ന­ത്.

എന്‍­ഡോ­സള്‍­ഫാന്‍ ദു­ര­ന്തം കാ­സര്‍­കോ­ടി­ന്റെ മാ­ത്രം ദു­ര­ന്ത­മ­ല്ലെ­ന്നും അ­ത് കേ­ര­ള­ത്തി­ന്റെ ദുഃ­ഖ­മാ­ണെ­ന്നും മു­ഖ­്യ­മ­ന്ത്രി മൊ­ബൈല്‍ ഫോ­ണി­ലൂ­ടെ സ­ദ­സിനെ അ­റി­യി­ച്ചു. എന്‍­ഡോ­സള്‍­ഫാന്‍ വി­ഷ­യ­ത്തില്‍ ചര്‍­ച്ച ന­ട­ത്താന്‍ ആ­രോ­ഗ­്യ­വ­കു­പ്പ് മ­ന്ത്രി വി എ­സ് ശി­വ­കു­മാര്‍, കൃ­ഷി­വ­കു­പ്പ് മ­ന്ത്രി കെ പി മോ­ഹ­നന്‍, സാ­മൂ­ഹ്യ ക്ഷേ­മവ­കു­പ്പ് മ­ന്ത്രി എം കെ മു­നീര്‍ എ­ന്നി­വര്‍ ചൊ­വ്വാഴ്ച ജി­ല്ല­യി­ലെ­ത്തു­മെ­ന്ന് മു­ഖ­്യ­മ­ന്ത്രി പ്ര­ഖ്യാ­പിച്ചു.

വ­ലി­യ­പ­റ­മ്പ­-­കോ­ട്ട­പ്പു­റം പാ­ലം നിര്‍­മ്മാ­ണം സ­മ­യ­ബ­ന്ധി­ത­മാ­യി പൂര്‍­ത്തി­യാ­ക്കു­ന്ന­തി­ന് ഒ­ക്ടോ­ബര്‍ നാലിന് കാ­സര്‍­കോ­ട്ട് മ­ന്ത്രി­ത­ല യോ­ഗം വി­ളി­ച്ചു­കൂ­ട്ടു­മെ­ന്ന് ച­ട­ങ്ങില്‍ അ­ധ­്യ­ക്ഷം വ­ഹി­ച്ച മ­ന്ത്രി വി കെ ഇ­ബ്രാ­ഹിം­കു­ഞ്ഞ് പറഞ്ഞു. പി ക­രു­ണാ­ക­രന്‍ എം­പി മു­ഖ­്യാ­തി­ഥി­യാ­യി­രു­ന്നു.

മന്ത്രി വി കെ ഇബ്രാ­ഹിം­കു­ഞ്ഞ് പ­ട­ന്ന­ക്കാ­ടിന്റെ കുരു­ക്ക­ഴിച്ചു

എം­എല്‍­എ­മാ­രാ­യ ഇ. ച­ന്ദ്ര­ശേ­ഖ­രന്‍, കെ കു­ഞ്ഞി­രാ­മന്‍ തൃ­ക്ക­രി­പ്പൂര്‍, ജി­ല്ലാ പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡ­ണ്ട് അ­ഡ­്വ.പി പി ശ്യ­ാ­മ­ളാ­ദേ­വി, ജി­ല്ലാ ക­ല­ക്ടര്‍ പി. എ­സ്. മു­ഹ­മ്മ­ദ് സ­ഹീര്‍, കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­സ­ഭ ചെ­യര്‍­പേ­ഴ്‌­സണ്‍ ഹ­സീ­ന താ­ജു­ദ്ദീന്‍, ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡ­ണ്ടു­മാ­രാ­യ എ കൃ­ഷ്­ണന്‍, ടി വി ഗോ­വി­ന്ദന്‍, ന­ഗ­ര­സ­ഭ സ്റ്റാന്‍­ഡിംഗ് ക­മ്മി­റ്റി ചെ­യര്‍­മാന്‍ എല്‍ സു­ലൈ­ഖ, കൗണ്‍­സി­ലര്‍ ടി കു­മാ­രന്‍, ഡി­സി­സി പ്ര­സി­ഡ­ണ്ട് കെ വെ­ളു­ത്ത­മ്പു, സി­പി­എം ജി­ല്ലാ സെ­ക്ര­ട്ട­റി കെ പി സ­തീ­ഷ്­ച­ന്ദ്രന്‍, സി­പി­ഐ നേ­താ­വ് ബ­ങ്ക­ളം കു­ഞ്ഞി­കൃ­ഷ്­ണന്‍, മു­സ്ലിം­ലീ­ഗ് നേ­താ­ക്ക­ളാ­യ പി മു­ഹ­മ്മ­ദ്­കു­ഞ്ഞി മാ­സ്റ്റര്‍, എ ഹ­മീ­ദ് ഹാ­ജി, കേ­ര­ള കോണ്‍­ഗ്ര­സ് ജേ­ക്ക­ബ് വി­ഭാ­ഗം നേ­താവ് എ­ബ്ര­ഹാം തോ­ണ­ക്ക­ര, കേ­ര­ള കോണ്‍­ഗ്ര­സ് എം ജി­ല്ലാ പ്ര­സി­ഡ­ണ്ട് പി വി മൈ­ക്കിള്‍, ജ­ന­താ­ദള്‍ സോ­ഷ­്യ­ലി­സ്റ്റ് നേ­താ­വ് സു­രേ­ഷ് പു­തി­യേ­ട­ത്ത്, ആര്‍­എ­സ്­പി നേ­താ­വ് ബി ബാ­ല­കൃ­ഷ്­ണന്‍ ന­മ്പ്യാര്‍, സോ­ഷ­്യ­ലി­സ്റ്റ് ജ­ന­താ­ദള്‍ ജി­ല്ലാ പ്ര­സി­ഡ­ണ്ട് എ വി രാ­മ­കൃ­ഷ്­ണന്‍, ബി­ജെ­പി ദേ­ശീ­യ സ­മി­തി­യം­ഗം മ­ടി­ക്കൈ ക­മ്മാ­രന്‍, എന്‍­സി­പി നേ­താ­വ് പ്ര­മോ­ദ് ക­രു­വ­ളം, കേ­ര­ള കോണ്‍­ഗ്ര­സ് ബി ജി­ല്ലാ പ്ര­സി­ഡ­ണ്ട് എ കു­ഞ്ഞി­രാ­മന്‍ നാ­യര്‍, ആര്‍­എ­സ്­പി ജി­ല്ലാ സെ­ക്ര­ട്ട­റി പി സി രാ­ജേ­ന്ദ്രന്‍, സി­എം­പി ജി­ല്ലാ സെ­ക്ര­ട്ട­റി ബി സു­കു­മാ­രന്‍, ഐ­എന്‍­എല്‍ നേ­താ­വ് ഇ കെ കെ പ­ട­ന്ന­ക്കാ­ട്, കോണ്‍­ഗ്ര­സ് എ­സ് നേ­താ­വ് കു­ഞ്ഞി­രാ­മന്‍ കൊ­ട­ക്കാ­ട് തു­ട­ങ്ങി­യ­വര്‍ സ­ന്നി­ഹി­ത­രാ­യി­രു­ന്നു.

കോ­ഴി­ക്കോ­ട് ദേ­ശീ­യ­പാ­ത വി­ഭാ­ഗം സൂ­പ്ര­ണ്ടിം­ഗ് എ­ഞ്ചി­നീ­യര്‍ വി ശ­ശി­കു­മാര്‍ റി­പോര്‍­ട്ട് അ­വ­ത­രി­പ്പി­ച്ചു. തി­രു­വ­ന­ന്ത­പു­രം ദേ­ശീ­യ­പാ­ത വി­ഭാ­ഗം ചീ­ഫ് എ­ഞ്ചി­നീ­യര്‍ ജെ എ­സ് ലീ­ന സ്വാ­ഗ­തവും, ദേ­ശീ­യ­പാ­ത വി­ഭാ­ഗം എ­ക്‌­സി­ക­്യു­ട്ടീ­വ് എ­ഞ്ചി­നീ­യര്‍ ജോണ്‍ ജെ ഏ­ലം­കു­ന്നം ന­ന്ദി­യും പ­റ­ഞ്ഞു.

മന്ത്രി വി കെ ഇബ്രാ­ഹിം­കു­ഞ്ഞ് പ­ട­ന്ന­ക്കാ­ടിന്റെ കുരു­ക്ക­ഴിച്ചു




Keywords:  Minister V.K Ibrahim Kunhi, Padannakad, Bridge, Inaguration, Vehicle, Road, Endosulfan, Kasaragod, Kanhangad, Kerala, Chief Minister Ummanchandi 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia