മന്ത്രി കെ.പി മോഹനന് നെല്‍കൃഷി വിളവെടുപ്പ് നടത്തി
Oct 15, 2011, 20:30 IST
കാഞ്ഞങ്ങാട്: പളളിക്കര പഞ്ചായത്തിലെ അരവത്ത് പുബാണംകുഴി ക്ഷേത്ര പറമ്പില്‍ ഏഴര ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന് നിര്‍വ്വഹിച്ചു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരമാണ് ക്ഷേത്ര പറമ്പില്‍ കര നെല്‍ കൃഷി ഇറക്കിയത്. ചടങ്ങില്‍ കെ കുഞ്ഞിരാമന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന് ആശംസകള്‍ അര്‍പ്പിച്ചു. ക്ഷേത്ര സമിതി പ്രസിഡണ്ട് കെ ശിവരാമന് മേസ്ത്രി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Minister K.P Mohan, Kanhangad, Pallikara