മധുരിമ എ.എസ് ചിത്രസാരഥി പ്രതിഭ
Sep 9, 2014, 10:30 IST
മാവുങ്കാല്‍: (www.kasargodvartha.com 09.09.2014) ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാലില്‍ നടന്ന സഹസ്രേഷു ഏക ചിത്രസാരഥി പ്രതിഭാമത്സരത്തില്‍ ചിത്രകാരിയായി മധുരിമ.എ.എസിനെ തെരഞ്ഞെടുത്തു. പെരിയ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മധുരിമ ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗം മത്സരവിഭാഗത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നിങ്ങളുടെ മനസിലെ കൃഷ്ണന്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മധുരിമ ചിത്രം വരച്ചത്. താമരയിലയില്‍ ശ്രീകൃഷ്ണന്‍ ഓടക്കുഴലൂതി നില്‍ക്കുന്ന ജലഛായചിത്രം സപ്തവര്‍ണങ്ങളിലൂടെ വരച്ചുകാട്ടി വേറിട്ട ചിത്രമായി മാറിയെന്ന് വിധികര്‍ത്താക്കളായ രാജേന്ദ്രന്‍ പുല്ലൂര്‍, രവീന്ദ്രന്‍ കൊട്ടോടി, ജയദേവന്‍ അണ്ടോള്‍ പറഞ്ഞു. ചിത്രസാരഥി പ്രതിഭാ മത്സരം പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
സാരഥി പുരസ്‌കാര സമിതി ചെയര്‍മാന്‍ ദാമോദരന്‍ ആര്‍ക്കിടെക്ട് അധ്യക്ഷത വഹിച്ചു. എ. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാപ്റ്റന്‍ കൃഷ്ണന്‍, പി.വൈ. കുഞ്ഞികൃഷ്ണന്‍, ജയകുമാര്‍ നെല്ലിത്തറ, പത്മനാഭന്‍ പുല്ലൂര്‍, പ്രിയേഷ് ആനന്ദാശ്രമം ആശംസ നേര്‍ന്നു. ജയരാമന്‍ മാടിക്കല്‍ സ്വാഗതവും രാജേഷ് പുതിയകണ്ടം നന്ദിയും പറഞ്ഞു.

Keywords : Mavungal, Arts, Programme, Kanhangad, Madurima S, Balagokulam. Balagokulam Painting competition.