ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്ന ഭര്‍ത്താവ് പോലീസ് വലയില്‍
Jun 11, 2012, 11:42 IST
ശോഭനയുടെ കുടുംബ വീടിന് സമീപത്ത് പണിത വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഞായറാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന പ്രതാപന്‍ ശോഭനയെ കൊടുവാള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു, അക്രമണത്തില്‍ കഴുത്തിനും മുഖത്തും കൈകള്‍ക്കും സാരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതാപനും ശോഭനയും തമ്മില്‍ ആറ് വര്‍ഷം മുമ്പ് വിവാഹമോചനക്കേസ് ഉണ്ടായിരുന്നു. ഭാര്യയ്ക്ക് ചിലവിന് നല്‍കാന്‍ വിസമ്മതിച്ച പ്രതാപന്‍ കൂടെ താമസിപ്പിച്ച് സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കിയതിന്റെ കേസ് അനുരഞ്ജനത്തിലെത്തുകയായിരുന്നു. അതിനിടെ മൂന്ന് മാസം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിപോയ പ്രതാപന്‍ ഞായറാഴ്ച രാത്രിയോടെ വീട്ടിലെത്തി ഭാര്യയെ ആക്രമിക്കുകയായിരുന്നു.
Keywords: Kasaragod, Kanhangad, Woman, Stabbed, Husband