ബി.ജെ.പി. - ആര്.എസ്.എസ് സംഘര്‍ഷം
Jul 25, 2012, 08:45 IST
കാഞ്ഞങ്ങാട്: പുല്ലൂര്‍ കേളോത്ത് വീണ്ടും ബി.ജെ.പി. - ആര്.എസ്.എസ്. സംഘര്‍ഷം. അക്രമത്തില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകനായ പുഷ്പാകരന്‍ (19) പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ കേളോത്തുവച്ച് കേക്കടവന്‍ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകരാണ് അക്രമിച്ചത്. കഴിഞ്ഞദിവസം ഇവിടെ നടന്ന അക്രമത്തില്‍ ബി.ജെ.പി. - ആര്.എസ്.എസ്. പ്രവര്‍ത്തകരായ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.
പുല്ലൂര്‍ പെരിയ പഞ്ചായത്ത് കൊടവലം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ച് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ആര്.എസ്.എസ്. സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ വോട്ടുമറിച്ച് പരാജയപ്പെടുത്തിയെന്നാണ് ആരോപണം.

Keywords: Kanhangad, Pulloor Keloth, BJP, RSS, Clash