ബി.എസ്.എന്‍.എല്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
Sep 22, 2011, 12:03 IST
കാഞ്ഞങ്ങാട്: കണ്ണൂര്‍ എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍. പുതിയ കണക്ഷന് സംവിധാനത്തെപ്പറ്റി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഡി.ഇ.ടി.സി കുര്യന് ക്ലാസ് ഉദ്ഘാടനം ചെയ്തു. ബ്രോഡ് ബാന്റ്, വൈമാക്സ് തുടങ്ങി ഇന്റര്‍നെറ്റ് കണക്ഷനെ സംബന്ധിച്ച് കാഞ്ഞങ്ങാട് കൊമേഴ്സ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡിലീവ് ക്ലാസെടുത്തു. ചന്ദ്രന്, സുരേന്ദ്രന്, സണ്ണി വിവിധ വിഷയങ്ങളില്‍ വിഷ്വല്‍ സംവിധാനത്തില്‍ ക്ലാസുകള്‍ നല്കി. ഹെഡ്മാസ്റ്റര് എന്‍. മാധവന് അധ്യക്ഷത വഹിച്ചു.
Keywords: Kanhangad, kasaragod, BSNL, class