ബലിപെരുന്നാളിന് സൗഹൃദ കൂട്ടായ്മ
Nov 3, 2011, 21:54 IST
കാഞ്ഞങ്ങാട്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഈ മാസം എട്ടിന് ഫ്രൈഡേ ക്ലബ്ബ് സൗഹൃദ കൂട്ടായ്മ നടത്തും. നോര്‍ത്ത് കോട്ടച്ചേരി ഹിറാ പബ്ലിക് സ്‌കൂളില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും.ജില്ലാ കലക്ടര്‍ കെ.എന്‍. സതീശ് മുഖ്യാതിഥിയായിരിക്കും. യോഗത്തില്‍ പ്രസിഡണ്ട് ഡോ. കെ.ഇബ്രാഹിംകുഞ്ഞി അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് അസ്‌ലം, ബി.എം. മുഹമ്മദ്കുഞ്ഞി, സി.എച്ച്.ഇബ്രാഹിം, സി.എച്ച്.സുലൈമാന്‍,എം.ഇബ്രാഹിം പ്രസംഗിച്ചു.
Kasaragod, Kanhnagad