പ്രബന്ധ രചനാ മത്സരം
Nov 16, 2011, 15:18 IST
കാഞ്ഞങ്ങാട്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും പാന്‍ടെക് സുരക്ഷ പ്രൊജക്ടും സംയുക്തമായി 'എയ്ഡ്‌സും സാമൂഹ്യ പ്രസക്തിയും ' എന്ന വിഷയത്തില്‍ പൊതു ജനങ്ങള്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ കാസര്‍കോട് ജില്ലക്കാരായ ഏതൊരാള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫുള്‍സ്‌കാപ്പ് പേപ്പറില്‍ ഒരു വശത്ത് മാത്രം എഴുതിയ രചനകള്‍ പാന്‍ടെക് സുരക്ഷ പ്രൊജക്ട്, സിറ്റികോംപ്ലക്‌സ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ 26ന് മുമ്പായി എത്തിക്കേണ്ടതാണ്. പരമാവധി അഞ്ച് പേജില്‍ കവിയാതെ മലയാളത്തിലുള്ള കൃതികള്‍ മാത്രമാണ് സ്വീകരിക്കുക.
keywords: Essay competition, Kanhangad
keywords: Essay competition, Kanhangad