പ്രതികളെ പിടികൂടാത്ത സംഭവം: മുഖ്യമന്ത്രിക്കും മന്ത്രി കുഞ്ഞാലിക്കുട്ടിക്കും നിവേദനം നല്‍കും
Oct 18, 2011, 11:25 IST
കാഞ്ഞങ്ങാട്: ആരാധനാലയങ്ങള്‍ അക്രമിക്കപ്പെട്ട സംഭവങ്ങളില്‍ നാട്ടുകാര്‍ പിടിച്ചുകൊടുത്ത രണ്ടുപേര്‍ ഒഴിച്ച് മറ്റൊരു പ്രതിയെയും ഇതുവരെ പിടികൂടാത്ത പോലീസ് നടപടിയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവുകൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഡി.ജി.പി.എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. കാഞ്ഞങ്ങാട്ടെ സംഘര്‍ഷം സാമുദായിക വല്‍ക്കരിച്ച മതനിരപേക്ഷത അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നീഗൂഢ നീക്കങ്ങളുടെ പിന്നിലെ താല്പര്യങ്ങളെക്കുറിച്ചും ഇതിന് ആധാരമായി പറയപ്പെടുന്ന മുറിയനാവിയിലെ ഓട്ടോ കത്തിക്കലിലെ യഥാര്‍ത്ഥ വസ്തുതയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
Keywords: Kanhangad, Accuse, Minister, Compliant, കാഞ്ഞങ്ങാട്