പ്രകൃതിക്ക് ദോഷം ചെയ്യാത്ത നിര്‍മ്മാണം ഉണ്ടാക്കണം: യൂജിന്‍ പണ്ടാല
Oct 18, 2011, 16:32 IST
ഏകദിന പഠനക്യാമ്പ് 'അപെക്‌സ് 2011' യൂജിന്‍ പണ്ടാല ഉദ്ഘാടനം ചെയ്യുന്നു |
പുറത്തെ അന്തരീക്ഷം വീട്ടിനുള്ളില്‍ കിട്ടിയില്ലെങ്കില്‍ ആ വീട് നിര്‍മ്മാണത്തില്‍ എന്തോ കുഴപ്പം ഉണ്ടെന്നാണ് കരുതേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് സി.എസ്.വിനോദ്കുമാറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.പത്മനാഭന്‍, പി.കെ.വിജയന്‍, സി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെട്ടിടനിര്‍മ്മാണത്തിലെ ആധുനിക സാധ്യതകളെപ്പറ്റി എന്‍.ഐ.ഐ.ടിയിലെ പ്രൊഫസര്‍ ചന്ദ്രാകര്‍ ക്ലാസെടുത്തു. സംഘടനയെക്കുറിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.മധുസൂദനനും ലീഡര്‍ഷിപ്പിനെക്കുറിച്ച് പ്രശസ്ത ട്രെയ്‌നര്‍ ജോസ്.ആന്‍ഡ്രൂസും ക്ലാസെടുത്തു. വി.കെ.ജോയി സ്വാഗതം പറഞ്ഞു.
Keywords: LENSFED, Kanhangad, Kasaragod, Rotary-club,Mavungal