പോലീസുകാരെ കടിച്ചു പരിക്കേല്‍പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു
Mar 28, 2015, 17:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/03/2015) പോലീസുകാരെ കടിച്ചു പരിക്കേല്‍പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. 2010 ഫെബ്രുവരി 17 ന് കാഞ്ഞങ്ങാട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
അജാനൂര്‍ കൊളവയലിലെ അബ്ദുല്‍ ഖാദറിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി വെറുതെ വിട്ടത്. അന്നത്തെ ഹൊസ്ദുര്‍ഗ് പോലീസ് ഓഫീസര്‍മാരായ പ്രകാശനും രാജേഷുമാണ് അക്രമിക്കപ്പെട്ടത്.
പരിയാരം പോലീസ് സ്‌റ്റേഷനില്‍ അബ്ദുല്‍ ഖാദറിനെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ അബ്ദുല്‍ ഖാദര്‍ ഒളിവിലായിരുന്നു. കാഞ്ഞങ്ങാട്ടുണ്ടെന്ന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസുദ്യോഗസ്ഥരായ പ്രകാശനും രാജേഷും അബ്ദുല്‍ ഖാദറിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അബ്ദുല്‍ ഖാദര്‍ കുതറിയോടുകയായിരുന്നു.
പിന്തുടര്‍ന്ന പോലീസുകാരെ ഇയാള്‍ കൈത്തണ്ടയിലും ദേഹത്തും കടിക്കുകയും ഒടുവില്‍ പ്രതിയെ കീഴ്‌പെടുത്തുകയുമായിരുന്നു. കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ പി.വി. മുരുകനാണ് അബ്ദുല്‍ ഖാദറിന് വേണ്ടി കോടതിയില്‍ ഹാജരായത്.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Kanhangad, Accuse, arrest, Police, court, Bite, Assaulting accused acquitted.
Advertisement: