പരപ്പയില്‍ കോണ്‍ഗ്രസ് നേതാവിനെ കാണാതായി; തിരുവനന്തപുരത്ത് പൊങ്ങി
Feb 15, 2012, 16:19 IST
പരപ്പ : കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പരപ്പ മുണ്ടത്തടത്തെ കെ.പി.ബാലകൃഷ്ണന്(48) നാട്ടില്‍ നിന്ന് അപ്രത്യക്ഷനായത് നാടെങ്ങും പരിഭ്രാന്തി പരത്തി. വീട്ടുകാരും നാട്ടുകാരും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബാലകൃഷ്ണനെ കണ്ടെത്താന്‍ വ്യാപകമായ ശ്രമം നടത്തിവരുന്നതിനിടയില്‍ അദ്ദേഹം തിരുവനന്തപുരത്ത് പൊങ്ങി.
സെക്രട്ടറിയേറ്റിന് മുമ്പില്‍ ബാലകൃഷ്ണന് ചെന്നുപെട്ടത് ഇപ്പോള്‍ തിരുവനന്തപുരത്തുള്ള കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എം അസിനാറിന്റെ മുമ്പില്‍. ബാലകൃഷ്ണനെ കണ്ടെത്തിയ വിവരം അസിനാര്‍ ഉടന്‍ നാട്ടുകാരെ അറിയിച്ചതോടെയാണ് എല്ലാവര്ക്കും ശ്വാസം വീണത്.
കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായ നാരായണന് ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. വൈകിട്ട് ചോയ്യങ്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ഐ കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നാണ് ബാലകൃഷ്ണന് ഭാര്യ സവിതയെ അറിയിച്ചത്. മൂന്നര മണിയോടെ പരപ്പ ടൗണിലെത്തിയ ബാലകൃഷ്ണന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വെള്ളരിക്കുണ്ടിലെ ബാബു കോഹിന്നൂരുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് പരപ്പയിലെ ഒരു റോഡിനെ കുറിച്ച് ദീര്‍ഘനേരം സംസാരിക്കുകയും പിന്നീട് കെഎസ്ആര്‍ടിസി ബസില്‍ കയറുകയുമായിരുന്നു.രാത്രി വളരെ വൈകിയിട്ടും ബാലകൃഷ്ണന് വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ ബാലകൃഷ്ണന് എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
വൈകുന്നേരത്തിന് ശേഷം ബാലകൃഷ്ണനെ കണ്ടവരാരുമില്ല. ആരുമായും അദ്ദേഹം മൊബൈല്‍ ഫോണില്‍ സംസാരിച്ചിട്ടുമില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാരും ഇന്നലെ രാത്രി മുതല്‍ ബാലകൃഷ്ണനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുകാര്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതിയും നല്കി. ഇതിനിടയിലാണ് ഇന്ന് രാവിലെ 11 മണിയോടെ അവിചാരിതമായി തിരുവനന്തപുരത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം അസിനാറിന്റെ മുമ്പില്‍ ചെന്നുപെട്ടത്. താന്‍ തിരുവനന്തപുരത്ത് റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഒരു രോഗിയെ കാണാന്‍ വന്നതെന്നാണ് ബാലകൃഷ്ണന് പറഞ്ഞത്. വീട്ടില്‍ പറയാതെ യാത്ര പുറപ്പെട്ടതിനെ കുറിച്ചും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെ കുറിച്ചും വ്യക്തമായ മറുപടി നല്കാന് ബാലകൃഷ്ണന് കഴിഞ്ഞില്ല. പരപ്പയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ബാലകൃഷ്ണന് മുഴുവന്‍ സമയ രാഷ്ട്രീയക്കാരന് കൂടിയാണ്.

Keywords: kasaragod, Kanhangad, parappa, Congress(I), Leader, Missing, Thiruvananthapuram,