പടന്നക്കാട്ടെ മുഖം മൂടി കവര്‍ച്ച; പോലീസ് അന്വേഷണം തുടങ്ങി
Feb 12, 2012, 07:46 IST
കാഞ്ഞങ്ങാട്: പടന്നക്കാട്ട് ഗള്‍ഫുകാരന്റെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ദാമോദരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്ത് കൂടി അകത്ത് കടന്ന മുഖംമൂടി ധരിച്ച ആള് അലമാരയില്‍ സൂക്ഷിച്ചിരുന്ന 4 പവന് സ്വര്‍ണ്ണവും എടിഎംകാര്ഡുകളും മൊബൈല്‍ ഫോണും രണ്ട് വാച്ചുകളും കവര്‍ച്ചചെയ്യുകയായിരുന്നു.
ശബ്ദംകേട്ട് ദാമോദരന്റെ മാതാവ് ജാനകിയും ഭാര്യ ഷീജയും ലൈറ്റിട്ട് നോക്കിയപ്പോള്‍ മുഖംമൂടി ധരിച്ച ആള് അടുക്കള വാതിലിലൂടെ പുറത്തേക്ക് ഓടുന്നത് കണ്ടു. ഇവര്‍ ബഹളം വെച്ചപ്പോള്‍ പരിസര വാസികള്‍ ഓടിയെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഇതുസംബന്ധിച്ച് ഷീജ നല്കിയ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു.

Keywords: Kasaragod, Kanhangad, Padanakkad.