നിയമസേവന ദിനാചരണ ക്ലാസ്
Nov 9, 2011, 13:33 IST
കാഞ്ഞങ്ങാട്: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും കുടുംബശ്രീമിഷന്റെയും സഹകരണത്തോടെ നിയമസേവന ദിനാചരണക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.സോമന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിയമസേവന അതോറിറ്റിയുടെ സേവനങ്ങള്‍, ദേശീയ തൊഴിലുറപ്പ് നിയമം എന്നീ വിഷയങ്ങളില്‍ അഡ്വ.ടി.കെ.സുധാകരന് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ജയശ്രീ, പ്രഭാകരന് വാഴുന്നോറടി, ടി.കുഞ്ഞികൃഷ്ണന്, അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
Keywords: Kanhangad, Kudumbasree, class, Kasaragod