താമസ വാടകയെ ചൊല്ലി സംഘട്ടനം: ഡ്രൈവര്‍മാര്‍ ആശുപത്രിയില്‍
Dec 14, 2011, 15:29 IST
കാഞ്ഞങ്ങാട്: താമസ വാടകയെ ചൊല്ലി ബസ്‌ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. ചെറുപുഴയിലെ മാത്യുവിന്റെ മകന്‍ ബിജു (30),നര്‍ക്കിലക്കാട്ടെ സന്തോഷ് (30) എന്നിവര്‍ക്കാണ് സംഘട്ടനത്തില്‍ പരിക്കേറ്റത്. ഇരുവരെയും പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പടന്നക്കാട്ടെ താമസസ്ഥലത്താണ് സംഭവം. വിദ്യാജ്യോതി ബസ് ഡ്രൈവറായ ബിജുവും ഷാഹിദ് ബസ്‌ഡ്രൈവറായ സന്തോഷും പടന്നക്കാട്ടെ വാടകവീട്ടിലാണ് താമസിക്കുന്നത്. വാടകയുടെ പകുതി തുക പരസ്പരം വഹിക്കണമെന്ന ധാരണയിലാണ് രണ്ടുപേരും ഒരുമിച്ച് താമസിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നുവെന്ന് പരസ്പരം ആരോപിച്ചാണ് രണ്ടുപേരും ഏറ്റുമുട്ടിയത്.
Keywords: Kanhangad, Assault, Driver, Bus, Rent, ഡ്രൈവര്‍മാര്‍, സംഘട്ടനം, താമസ വാടക