ഡി.ജി.പി ജേക്കബ് പുന്നൂസ് കാസര്‍കോട്ട് മിന്നല്‍ സന്ദര്‍ശനം നടത്തി
Feb 24, 2012, 21:57 IST
കാസര്‍കോട്: ഡി.ജി.പി ജേക്കബ് പുന്നൂസ് വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ കാഞ്ഞങ്ങാട്ടും 9.30 മണിയോടെ കാസര്‍കോട്ടും മിന്നല്‍ സന്ദര്‍ശനം നടത്തി. കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളില്‍ നടന്ന സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട വിലയിരുത്തലിനും ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് ഡി.ജി.പി എത്തിയതെന്നാണ് വിവരം. കാര്‍ മാര്‍ഗമാണ് ഡി.ജി.പി ജില്ലയില്‍ എത്തിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംബന്ധിച്ച ശേഷം രാത്രി തന്നെ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുമെന്നാണ് അറിയുന്നത്. സംഘര്‍ഷവും കൊലപാതകവും നടന്ന തളിപറമ്പിലെത്തിയ ശേഷമാണ് അദ്ദേഹം കാസര്‍കോട്ടേക്ക് പുറപ്പെട്ടത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഡി.ജി.പി എത്തിയതെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

Keywords: Kasaragod, Kanhangad, DJP Jacop Punnoose, kasaragodvartha, kasaragodnews.