ജോലിയില്‍ നിന്ന് പുറത്താക്കിയ വൈരാഗ്യത്തില്‍ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു
Feb 21, 2015, 15:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/02/2015) ജോലിയില്‍ നിന്ന് പുറത്താക്കിയ വൈരാഗ്യത്തില്‍ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു. ചെമ്മട്ടംവയല്‍ സ്വദേശിനി ശൈലജ തമ്പാന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടച്ചേരി ദീപ ഗോള്‍ഡിന് എതിര്‍വശത്ത് ഫുട്പാത്തിന് ഓരം ചേര്‍ന്നുള്ള പെട്ടിക്കടയാണ് ശനിയാഴ്ച പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ചത്. പെട്ടിക്കട കത്തുന്നത് കണ്ട ഓട്ടോ െ്രെഡവര്‍മാരില്‍ ഒരാള്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.
മാവുങ്കാല്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് പെട്ടിക്കടക്ക് തീയിട്ടതെന്നാണ് പരാതി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെ ഈ പെട്ടിക്കടയില്‍ ജോലിക്കാരനായിരുന്നു. ഒരു മാസം മുമ്പ് ഇയാളെ ശൈലജ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടിരുന്നു. പെട്ടിക്കടയില്‍ ചായ കുടിക്കാനെത്തുന്നവരോട് മദ്യ ലഹരിയില്‍ അപമര്യാദയായി പെരുമാറുന്നതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്നാണ് ശൈലജ പറയുന്നത്. ഈ വൈരാഗ്യമാണ് ഉണ്ണികൃഷ്ണനെ പെട്ടിക്കടക്ക് തീയിടാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kanhangad, Kerala, Job, fire, Fire Force, Police, Custody, Shop set fire.
Advertisement: