ജേസീസ് കമല്‍പത്ര പുരസ്കാരം സി.കെ. ആസിഫിന്
Oct 8, 2011, 10:05 IST
കാഞ്ഞങ്ങാട്: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണലിന്റെ ഈ വര്‍ഷത്തെ കമല്‍പത്ര പുരസ്കാരത്തിന് യുവ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ സി.കെ. ആസിഫ് ചിത്താരി അര്‍ഹനായി. സാമൂഹിക പ്രവര്‍ത്തനത്തിനൊപ്പം ബിസിനസ്സ് രംഗത്ത് ഉന്നതി നേടുന്ന വ്യക്തികള്‍ക്ക് ജേസീസ് പഞ്ചാബ് സംസ്ഥാന പ്രസിഡണ്ടായിരുന്ന കമല്‍ സാഹുവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.
കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ. ആസിഫിന് ബഹുമതി സമ്മാനിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്മാന് കെ. ഗോപി, ജേസീസ് സോണ്‍ ഓഫീസര്‍ കെ. രഞ്ജിത്ത്, ജേസി വീക്ക് ഡയറക്ടര്‍ വി. ശ്രീജിത്ത്, കാഞ്ഞങ്ങാട് ജേസീസ് പ്രസിഡന്റ് എം.അബ്ദുല്ല, സെക്രട്ടറി മുഹമ്മദ് തയ്യിബ് എന്നിവര്‍ സംബന്ധിച്ചു.
നോര്‍ത്ത് ചിത്താരിയിലെ സി.കെ. അബ്ബാസ് ഹാജിയുടെയും സൈനബയുടെയും മകനായ ആസിഫ് കാഞ്ഞങ്ങാട്ടെ ഡ്രഗ് ഹൗസ്, ഹിലാല്‍ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ മാനേജിംഗ് പാട്ണറാണ്. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് ,ചിത്താരി ഹസീന ക്ലബ്ബ് പ്രസിഡന്റ്, റോട്ടറി ക്ലബ്ബ് മിഡ് ടൗണ്‍ ജോ. സെക്രട്ടറി, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മെമ്പര്‍, ആള് കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി, അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജോ.സെക്രട്ടറി, യൂത്ത്ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജോ.സെക്രട്ടറി, ചിത്താരി അസീസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗം എന്നീ നിലകൡ പ്രവര്‍ത്തിക്കുന്നു. ഹസീനയാണ് ഭാര്യ. ഫിയാസ, ഫറാസ് മക്കള്‍.

Keywords: Kanhangad, Junior-chamber-international, പുരസ്കാരം, കാഞ്ഞങ്ങാട്,