ജില്ലാ ആശുപത്രിയില്‍ പ്രസവചികില്‍സയില്‍ കഴിയുന്ന യുവതിയുടെ 10,000 രൂപ കവര്‍ന്നു
Oct 2, 2015, 10:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/10/2015) ജില്ലാ ആശുപത്രിയില്‍ തസ്‌ക്കരസംഘത്തിന്റെ വിളയാട്ടം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രസവചികില്‍സയ്‌ക്കെത്തിയ യുവതിയുടെ പണം കൊള്ളയടിക്കപ്പെട്ടു. മാലോം പൂക്കയത്തെ സുരേഷിന്റെ ഭാര്യ സുജാതയുടെപത്തായിരത്തോളം രൂപയാണ് അപഹരിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പണമടങ്ങിയ ബാഗ് സുജാത ചികില്‍സയില്‍ കഴിയുന്ന പ്രസവവാര്‍ഡിലെ കട്ടിലിനടിയില്‍ വെച്ച ശേഷം സുജാതയും മാതാവ് കമലയും ഉറങ്ങുന്നതിനിടയിലാണ് മോഷണം നടന്നത്. പിറ്റേദിവസം കട്ടിലിനടിയില്‍ നോക്കിയപ്പോള്‍പണമടങ്ങിയ ബാഗ് കാണാനില്ലായിരുന്നു. ഉടന്‍ തന്നെ കമല ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് വാര്‍ഡില്‍ ഉടനീളം പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് കമല ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ സ്വര്‍ണവും പണവും മോഷണം പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ അഞ്ചോളം മോഷണക്കേസുകളാണ് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരാഴ്ചമുമ്പ് പ്രസവ വാര്‍ഡിന് സമീപത്ത് പതുങ്ങിനില്‍ക്കുകയായിരുന്ന യുവാവിനെ മോഷണത്തിന് വന്നതെന്ന സംശയത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

Keywords: Kanhangad, Hospital, Kasaragod, Kerala, Robbery, Rs. 10,000 stolen, Malabar Wedding.