ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികില്‍സാ ക്ലിനിക്ക്
Sep 23, 2011, 17:38 IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ എല്ലാ ബുധനാഴ്ച്ചയും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നുളള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ക്യാന്‍സര്‍ രോഗികളും, ചികില്‍സയും പരിശോധനയും ആവശ്യമുളളവരും ബുധനാഴ്ച്ചകളില്‍ ക്യാന്‍സര്‍ ക്ലിനിക്കിന്റെയും ഓങ്കോളജി ക്ലിനിക്കിന്റെയും സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്. പരിശോധന സമയം രാവിലെ ഒമ്പതു മുതല്‍ ഒരുമണിവരെ. എല്ലാ ചൊവ്വാഴ്ച്ചകളിലും പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കും പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2217019, 2217018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords: Kanhangad, District-Hospital, Kasaragod, Cancer-treatment-clinic