ജില്ലയില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം
Feb 22, 2015, 10:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/02/2015) ജില്ലയില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ദിവ്യ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി. ഗോപിനാഥന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷക ഡോ. ലൈല ദിവാകര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.സി. വിമല്‍ രാജ്, ജില്ലാ ആര്.സി.എച്ച്. ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, നഴ്സിംഗ് സൂപ്രണ്ട് പൊന്നമ്മ, ഡോ. എന്‍.പി രാജന്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എന്‍. രാമചന്ദ്ര, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ വിന്‍സണ്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
അഞ്ചു വയസുവരെയുള്ള 1,19,199 കുട്ടികള്‍ക്ക് 1,205 ബൂത്തുകളിലായാണ് മരുന്നുവിതരണം നടത്തുന്നത്. അന്യ സംസ്ഥാന തൊഴിലാളികളുടെ 736 കുട്ടികള്‍ക്കും മരുന്നു നല്‍കും. പരിശീലനം നേടിയ 8,240 വളണ്ടിയര്‍മാര്‍ 23,24,25 തീയതികളില്‍ അഞ്ച് വയസിന് താഴെയുള്ള എല്ലാകുട്ടികള്‍ക്ക് മരുന്നു കിട്ടിയെന്ന് ഉറപ്പു വരുത്താന്‍ ഗൃഹസന്ദര്‍ശനം നടത്തും. അതാത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ സൂപര്‍വൈസര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുന്നില്‍ യംങ് ചാലഞ്ചേഴ്സ് ക്ലബ്ബില്‍ പോളിയോ തുളളിമരുന്ന് നല്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മാ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കെ.ഷാഫി, ഉമൈറ അബ്ദുര്‍ റഹ്മാന്, ഗ്രാമപഞ്ചായത്ത് അംഗം ഫൗസിയ മുഹമ്മദ്, മാഹിന്‍ കുന്നില്‍ , സിദ്ദീഖ് ബേക്കല്‍, സുഹറ, ബി.ഐ. സിദ്ദീഖ്, എം.എ. നജീബ്, സഫുവാന്‍, അഫ്സല് തങ്ങള്‍, എം.ബേബി, അര്‍ഷാക്ക്, ഇ.കെ. സിദ്ദീഖ്,സീതു കസബ്, മുസ്തഫ ഹുബ്ലി, കെ.ബി.റഫീഖ്, മഷ്ഹൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍
Keywords: Kasaragod, Kerala, Kanhangad, Pulse polio, hospital, Pulse polio distribution.
Advertisement: