ചിത്താരിയിലെ യുവാവിനെ അക്രമിച്ച കേസില്‍ ജ്വല്ലറി ഉടമകള്‍ കോടതിയില്‍ കീഴടങ്ങി
Sep 9, 2014, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.09.2014) ചിത്താരിയിലെ യുവാവിനെ അക്രമിച്ച കേസില്‍ ജ്വല്ലറി ഉടമകള്‍ കോടതിയില്‍ കീഴടങ്ങി. നോര്‍ത്ത് ചിത്താരിയിലെ പി. മുഹമ്മദലിയെ (28) നോര്‍ത്ത് കോട്ടച്ചേരിയിലെ മിനാര്‍ ജ്വല്ലറിക്കുള്ളില്‍ വെച്ച്് ക്രൂരമായി മര്‍ദിച്ച കേസിലെ മൂന്ന് പ്രതികളാണ് കോടതിയില്‍ കീഴടങ്ങിയത്.
മിനാര്‍ ജ്വല്ലറി പാര്‍ട്ണര്‍മാരായ കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ പോളിടെക്നിക്കിന് സമീപത്തെ അഷ്റഫ് (33), കാഞ്ഞങ്ങാട് പുഞ്ചാവിയിലെ മുഹമ്മദ് സലീം, വയനാട് സ്വദേശിയും അജാനൂര്‍ ഇഖ്ബാല്‍ ഗെയ്റ്റിന് സമീപം താമസക്കാരനുമായ എന്‍.കെ ഹമീദ് (43), എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) കീഴടങ്ങിയത്.
കുശാല്‍ നഗറില്‍ ജ്വല്ലറി ഉടമകള്‍ വാങ്ങിയ സ്ഥലത്ത് വഴി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ ജ്വല്ലറിയില്‍ എത്തിയപ്പോഴാണ് മുഹമ്മദലിയെ മര്‍ദിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ ജ്വല്ലറി ഉടമകള്‍ പിന്നീട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

Keywords : Kanhangad, Chithari, Jewellery, Attack, Case, Accuse, Court, Minar Gold, Accused surrendered.