ചാരായ വാറ്റിനിടയില് യുവാവ് അറസ്റ്റില്‍
Sep 14, 2011, 17:28 IST
കാഞ്ഞങ്ങാട്: തായന്നൂര്‍, കോളിയാര്‍ കോളനിക്കു സമീപത്തെ വീട്ടില്‍ ചാരായ വാറ്റിനിടയില് യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കുര്യാക്കോസിന്റെ മകന് ജിജിയാണ് അറസ്റ്റിലായത്. ചാരായവാറ്റു സംബന്ധിച്ച് നാട്ടുകാര്‍
പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രകാന്തയും സംഘവും റെയ്ഡ് നടത്തിയത്. എക്സൈസ് സംഘത്തെക്കണ്ട് 10 ലിറ്റര്‍ ചാരായം കക്കൂസിലെ ക്ലോസറ്റില്‍ ഒഴിച്ചുകളഞ്ഞതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ വാറ്റാന്‍ വെച്ച വാഷും ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്.