ഗര്‍ഭിണിയായ ആടിനെ റാഞ്ചിയ ആട് മമ്മൂട്ടി റിമാന്റില്‍
Mar 7, 2012, 16:41 IST
കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ തട്ടിക്കൊണ്ടുപോയ ശേഷം പണത്തിന് വേണ്ടി വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. ഭീമനടി കുന്നുംകൈ സ്വദേശിയും പടന്നക്കാട്ട് താമസക്കാരനുമായ അ ബ്ദുള്‍ റഹ്മാന്റെ മകന് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെയാണ് (28) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (1) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. പടന്നക്കാട് കരു വളത്തെ കാസിമിന്റെ വീടിനോട് ചേര്‍ന്നുള്ള കൂടിന്റെ വാതില്‍ പൊളിച്ചാണ് മുഹമ്മദ് കുട്ടി ഗര്‍ഭിണിയായ ആടിനെ കട ത്തി ക്കൊണ്ടുപോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് കാസിമിന്റെ ആട് മോഷണം പോയത്. ഇതേ തുടര്‍ന്ന് കാസിമും വീട്ടുകാരും നടത്തിയ അന്വേഷണത്തില്‍ മോഷണം പോയ ആട് കൊളവയലിലെ കല്യാണ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.
കന്നുകാലി കച്ചവടക്കാരനായ മുഹമ്മദ് കുട്ടിയാണ് ആടിനെ മോഷ്ടിച്ച് കൊളവയലിലെ വീട്ടില്‍ വില്‍പ്പന നടത്തിയതെന്ന് തെളിഞ്ഞതോടെ മുഹമ്മദ് കുട്ടിക്കെതിരെ കാസിം ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസമാണ് മുഹമ്മദ് കുട്ടിയെ അറസ്റ്റ് ചെയ്തത്.
Keywords: Robbery, case, Accuse, Remand, Kanhangad, Kasaragod