ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു
Mar 29, 2015, 14:37 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/03/2015) ഓശാന പെരുന്നാള്‍ ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. യേശുദേവന്‍ വിജയശ്രീയോടെ ജറുസലേം തെരുവീഥികളിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന പെരുന്നാള്‍ ഭാഗമായി ജില്ലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും ദിവ്യബലിയും നടന്നു.
ദേവാലയങ്ങളില്‍ രാവിലെ തന്നെ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ഒലിവിലക്കൊമ്പുകളും കൈകളിലേന്തി തങ്ങളുടെ വസ്ത്രങ്ങള്‍ തെരുവീഥിയില്‍ വിരിച്ചു ദാവീദിന്‍ പുത്രന് ഹോസാന പാടി ക്രിസ്തുനാഥനെ ആര്‍പ്പുവിളികളോടെ വരവേറ്റതിന്റെ ഓര്‍മയാണ് വിവിധ പള്ളികളില്‍ കുരുത്തോല ഞായര്‍ അഥവാ ഓശാന ഞായറായി ആചരിച്ചത്. കുരുത്തോല വെഞ്ചിരിപ്പും കുരുത്തോല പ്രദക്ഷിണവും, പീഡാസഹന ചരിത്ര വായനയും ദിവ്യബലിയും നടന്നു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക പള്ളിയില്‍ കുരുത്തോല പ്രദക്ഷിണവും പീഡാസഹന ചരിത്ര വായനയും നടന്നു.
തൃക്കരിപ്പൂര്‍ ഉര്‍സുലൈന്‍ കോണ്‍വെന്റു ചാപ്പലില്‍ നിന്നും കുരുത്തോല പ്രദക്ഷിണം ആരംഭിച്ച് പള്ളിയില്‍ സമാപിച്ചു. കുരുത്തോലകളും കൈകളിലേന്തി നൂറുകണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പള്ളിയില്‍ നടന്ന ദിവ്യബലിക്കും തിരുക്കര്‍മങ്ങള്‍ക്കും ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് കാര്‍മികത്വം വഹിച്ചു. പെസഹാ വ്യാഴം, ദുഃഖ വെള്ളി ഉള്‍പെടെ പ്രധാന കര്‍മങ്ങള്‍ക്ക് ശേഷം അമ്പതു നോമ്പ് ആചരണത്തിനു സമാപനം കുറിച്ച് ഏപ്രില്‍ അഞ്ചിന് ഈസ്റ്റര്‍ ആഘോഷത്തിലേക്ക് ക്രൈസ്തവര്‍ നീങ്ങും.

Keywords : Kasaragod, Kerala, Trikaripur, Kanhangad, Oshana Sunday.