കെഎസ്‌കെടിയു ജില്ലാ സമ്മേളനം 29 മുതല്‍
Apr 26, 2012, 18:30 IST
കാഞ്ഞങ്ങാട്: കെഎസ്‌കെടിയു ജില്ലാസമ്മേളനം 29, 30 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
28ന് വൈകിട്ട് നോര്‍ത്ത് കോട്ടച്ചേരിയിലെ പൊതുസമ്മേളന നഗരിയായ പി കെ കുഞ്ഞച്ചന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം പൊക്ലന്‍ പതാക ഉയര്‍ത്തും. ജില്ലയിലെ 1,08,707 അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പേരും ജില്ലാകമ്മിറ്റി അംഗങ്ങളും വനിതാ സബ്കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 375 പ്രതിനിധികള്‍ പങ്കെടുക്കും. 133 പ്രതിനിധികള്‍ വനിതകളാണ്. രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിലെ പ്രതിനിധിസമ്മേളനം 29ന് രാവിലെ പത്തിന് മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ഹാളിലെ പി കുഞ്ഞിക്കണ്ണന്‍ നഗറില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക- കൊടിമര ജാഥകള്‍ മണ്‍മറഞ്ഞുപോയ നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ശനിയാഴ്ച കായികതാരങ്ങളും വളണ്ടിയര്‍മാരും സമ്മേളന നഗരിയിലെത്തിക്കും. പൊതുസമ്മേളന നഗരിയിലുയര്‍ത്താനുള്ള കൊടിമരം പൈവളിഗെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ശ്രീനിവാസ ഭണ്ഡാരിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ എത്തിക്കും. ജില്ലാസെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ജില്ലാപ്രസിഡന്റ് കെ കണ്ണന്‍ നായരുടെ നേതൃത്വത്തില്‍ അത്‌ലറ്റുകള്‍ റിലെയായി സമ്മേളന നഗരിയിലെത്തിക്കും. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം രാവണീശ്വരം അപ്പക്കുഞ്ഞി സ്മാരക സ്മൃതി മണ്ഡപത്തില്‍ നിന്നും ജില്ലാ ജോയിന്റ് സെക്രട്ടറി പാവല്‍ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ വനിതാ വളണ്ടിയര്‍മാര്‍ സമ്മേളന നഗരിയിലെത്തിക്കും. സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക മടിക്കൈ കാലിച്ചാംപൊതി കെ പി രൈരു സ്മാരക സ്മൃതി മണ്ഡപത്തില്‍ നിന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ പണിക്കരുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലെത്തിക്കും. സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന് സമാപനം കുറിച്ച് 30ന് 10,000 കര്‍ഷകത്തൊഴിലാളികള്‍ അണിനിരക്കുന്ന പൊതുപ്രകടനം ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാരംഭിക്കും. നോര്‍ത്ത് കോട്ടച്ചേരിയില്‍ ചേരുന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ സി ടി കൃഷ്ണന്‍, എന്‍ ആര്‍ ബാലന്‍, കെ കോമളകുമാരി, കെ കുഞ്ഞപ്പ, കെ പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം പൊക്ലന്‍, ജില്ലാസെക്രട്ടറി വി കെ രാജന്‍, പ്രസിഡന്റ് കെ കണ്ണന്‍ നായര്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ഡി വി അമ്പാടി, പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: kasaragod, Kanhangad, Press meet, Conference