കുണ്ടുംകുഴിയും: ചന്ദ്രഗിരിറോഡ് നാട്ടുകാര്‍ തടഞ്ഞു
Sep 14, 2011, 14:13 IST
കാഞ്ഞങ്ങാട്: കുണ്ടുംകുഴിയും കാരണം ഗതാഗതയോഗ്യമല്ലാതായ ചന്ദ്രഗിരി റോഡ് (കാസര്‍കോട്-കാഞ്ഞങ്ങാട്) അതിഞ്ഞാലില്‍ നാട്ടുകാര്‍ തടഞ്ഞു. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ഈ റൂട്ടില്‍ റോഡ് തകര്‍ന്നത് കാരണം കഴിഞ്ഞ ആഴ്ച നാട്ടുകാര്‍
പി.ഡബ്ലൂ.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഒരാഴ്ചയ്ക്കകം റോഡിലെ കുണ്ടുംകുഴിയും അടക്കുന്നതടക്കമുള്ള പരിഹാരം കണ്ടെത്താമെന്ന് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇതുവരെയും പ്രശ്നത്തിന് പരിഹാരമാകാത്തതിനാലാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ നാട്ടുകാര്‍ ഗതാഗതം തടസ്സപ്പെടുത്തി റോഡ് ഉപരോധിച്ചത്. റോഡ് തടഞ്ഞതോടെ കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ഈ വഴിക്കുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഉച്ചയോടെ പി.ഡബ്ലൂ.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു.