കാര്‍ഷികപിന്നോക്കാവസ്ഥ; ആഴ്ചചന്തകള്‍ നാടുനീങ്ങുന്നു
Aug 2, 2015, 09:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/08/2015) കാര്‍ഷികമേഖലയെ ബാധിച്ച തളര്‍ച്ച ആഴ്ചചന്തകളുടെ കഴുത്തുഞെരിക്കുന്നു. ഗ്രാമീണ കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങളും മറ്റും വിറ്റഴിക്കാനും ഗ്രാമീണരടക്കമുള്ള ജനങ്ങള്‍ക്ക് പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വാങ്ങിക്കാനുമായി പ്രവര്‍ത്തിച്ചിരുന്ന ആഴ്ച ചന്തകള്‍ ഇപ്പോള്‍ ഓര്‍മ്മയാവുകയാണ്.
കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗില്‍ ശനിയാഴ്ച ദിവസവും നീലേശ്വരത്ത് വ്യാഴാഴ്ചയും ചെറുവത്തൂരില്‍ തിങ്കളാഴ്ചയുമാണ് ആഴ്ച ചന്തകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ചന്തക്കച്ചവടവും ലേലവും വില്‍പ്പനയുമെല്ലാം ഇപ്പോള്‍ ചുരുങ്ങി ചുരുങ്ങി പേരിന് മാത്രമായി. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങും മറ്റിതര സാധന സാമഗ്രികളുമെല്ലാം ചന്തയിലെത്തി വില പേശി വാങ്ങിയിരുന്ന പൂര്‍വ്വീകരുടെ അനുഭവം പുതിയ തലമുറക്ക് അജ്ഞാതമായി.
തലേദിവസവും പുലര്‍ച്ചെയുമായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ തലച്ചുമടായും അല്ലാതെയും ചന്തയിലെത്തിച്ചിരുന്ന ഗ്രാമീണ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കൃഷിയിടത്തില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നുവെന്നതും നിത്യോപയോഗ സാധനങ്ങള്‍ എല്ലാം തന്നെ വീട്ടുമുറ്റത്ത് അനായാസം ലഭ്യമാവുന്നു എന്നതുമാണ് ആഴ്ച ചന്തയുടെ മരണമണി മുഴക്കത്തിന് കാരണം.
ഉള്‍നാടന്‍ ഗ്രാമീണര്‍ പോലും റോഡും പാലവും വൈദ്യുതിയുമെത്തി വികസനക്കുതിപ്പിലായതോടെ ചന്ത തന്നെ അപ്രസക്തമാവുകയായിരുന്നു. എങ്കിലും ആഴ്ച ചന്തകളിലെ കര്‍ഷക കൂട്ടായ്മയും കച്ചവടക്കാരുടെ കൂട്ടായ്മയും ഒക്കെ ഒരുതരം ഗൃഹാതുരത്വത്തിലാവുകയാണ്. എന്നാലും ചന്തയുടെ പഴയ പാത പിന്‍തുടര്‍ന്ന് വെറ്റില കൂട്ട, കലം, പച്ചക്കറി തുടങ്ങിയ പേരിനെങ്കിലും പഴയ ചന്ത നടന്നുവന്നിരുന്ന സ്ഥലത്ത് എത്തുന്നുണ്ട്. പക്ഷെ ചന്തഫീസ് പിരിക്കാന്‍ നഗരസഭയുടേയും പഞ്ചായത്തിന്റെയും ലേലം വിളിയില്ല.
Keywords: Kasaragod, Kerala, Kanhangad, Sale, Market, No Weekly markets.
Advertisement:

File Photo |
Advertisement: