കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫീസ് ഉപരോധം 4ന്
Nov 2, 2011, 10:35 IST
കാസര്‍കോട്: സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി നാലിന് കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റോഫീസ് ഉപരോധിക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന ഉപരോധ സമരം നാലുവരെ തുടരും.
വിലക്കയറ്റം തടയുക, എല്ലാവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ രാസവളം ലഭ്യമാക്കുക, ചില്ലറ വില്‍പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ഫലപ്രദമായ ലോക്പാല്‍ ബില്‍ നിയമം ആവിഷ്‌കരിക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലെ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഉപരോധസമരം വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളോടും പാര്‍ട്ടി ഘടകങ്ങളോടും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Protest, Post Office, Kanhangad, Kasaragod