കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് കെട്ടിടം അറ്റകുറ്റ പണി നടത്തും
Mar 12, 2012, 23:23 IST
കാഞ്ഞങ്ങാട്: ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ളക്സിലെ കോണ്‍ക്രീറ്റ് കഷ്ണം വീണ് യാത്രക്കാരിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തില്‍ കോംപ്ളക്സ് അടിയന്തിരമായി അറ്റകുറ്റ പണി നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന് പറഞ്ഞു. ഇതിനായി ഉടന്‍തന്നെ എസ്റിമേറ്റ് തയ്യാറാക്കി ജോലി തുടങ്ങുമെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ പുതിയകണ്ടം സ്വദേശിനി ശാരദക്കാണ് കോണ്‍ക്രീറ്റ് കഷ്ണം ഇളകിവീണ് പരിക്കേറ്റിരുന്നു. ഉടന്‍തന്നെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് സ്വകാര്യ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
Keywords: Busstand, Kanhangad, Kasaragod