കാഞ്ഞങ്ങാട്ട് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി
Jan 7, 2012, 15:07 IST
കാഞ്ഞങ്ങാട്: കഞ്ചാവ് വില്‍പ്പനയെ ചൊല്ലി കാഞ്ഞങ്ങാട് നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ് വൈകുന്നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്താണ് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പോ ലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങളില്‍പ്പെട്ടവര്‍ കഞ്ചാവ് വില്‍ക്കുന്ന ഇടങ്ങളെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് വാഹന ഗതാഗതത്തിനും കാല്‍നട യാത്രയ് ക്കും ഭീഷണി സൃഷ്ടിക്കുന്ന വിധത്തില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്.
കാഞ്ഞങ്ങാട്ടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുകയാണ്. ബസ് സ്റ്റാന്റ്, കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് മാഫിയാ സംഘം താവളമുറപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് വില്‍പ്പനക്കാര്‍ക്കെതിരെ മുമ്പ് പോലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. രണ്ട് മാസം മുമ്പ് കാഞ്ഞങ്ങാട്ട് മൂന്നോളം കഞ്ചാവ് വില്‍പ്പനക്കാരാണ് പോലീസ് പിടിയിലായത്. റിമാന്റിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെടുന്നുണ്ട്.
Keywords: Clash, Kanhangad, Kasaragod