കാഞ്ഞങ്ങാട്ട് എം.അസിനാര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായി തുടരും
Apr 7, 2012, 14:00 IST
കാഞ്ഞങ്ങാട്: പാര്‍ട്ടി പുനഃസംഘടനയുടെ ഭാഗമായി ജില്ലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ മാറ്റാന്‍ നേതൃത്വം ധാരണയിലെത്തിയെങ്കിലും കാഞ്ഞങ്ങാട്ട് ബ്ലോക്ക് പ്രസിഡണ്ട് എം.അസിനാറിന് മാറ്റമുണ്ടാകില്ല. ഡിസിസി പുനഃസംഘടനയില്‍ എ. വിഭാഗം വക്താവായ അസിനാറിന് പരിഗണന ലഭിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ബ്ലോക്ക് കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റിനെ നിയോഗിക്കുമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. പ്രസിഡന്റ് സ്ഥാനത്തിന് കാഞ്ഞങ്ങാട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ ചരടുവലികള്‍ ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡിസിസി പുനഃസംഘടന അനന്തമായി നീളാന്‍ ഇടയുള്ളതിനാല്‍ അസിനാര്‍, ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരട്ടെയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.
പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് സജീവമല്ലാത്ത ബ്ലോക്ക് ഭാരവാഹികളെ തല്‍സ്ഥാനങ്ങളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യും. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.ഈപ്പന്‍, സെക്രട്ടറിമാരായ അജാനൂരിലെ എക്കാല്‍ കുഞ്ഞിരാമന്‍, പരപ്പയിലെ കുഞ്ഞിരാമന്‍ മാസ്റ്റര്‍, സരോജ എന്നിവര്‍ ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റിലുണ്ട്.
അജാനൂരില്‍ നിന്നും കെ.ദിനേശന്‍, കാഞ്ഞങ്ങാട്ടെ പ്രവീണ്‍ തോയമ്മല്‍, എന്നിവര്‍ പുതിയ കമ്മിറ്റിയില്‍ ഇടംനേടും. നേരത്തെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്ന ഡി.വി.ബാലകൃഷ്ണനെ പുതിയ കമ്മിറ്റിയില്‍ തിരികെ കൊണ്ടുവരാന്‍ അഡ്വ.എം.സി.ജോസ് സജീവ നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭാരവാഹി സ്ഥാനത്തേക്ക് പി.സി.രാമന്‍ വിഭാഗം നല്‍കിയ ലിസ്റ്റില്‍ ഡി.വി.ബാലകൃഷ്ണനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസിനാറിന് പുറമെ നിലവിലുള്ള ബ്ലോക്ക് കമ്മിറ്റിയില്‍ ട്രഷറര്‍ വി.മാധവന്‍ നായര്‍, സെക്രട്ടറിമാരായ എന്‍.കെ.രത്‌നാകരന്‍, വിനോദ് കുമാര്‍ ആവിക്കര, കെ.പി.മോഹനന്‍ എന്നിവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുമെന്നാണ് സൂചന.

Keywords: Kasaragod, Kanhangad, President, Congress