കാഞ്ഞങ്ങാട്ടെ അക്രമം യൂത്ത്‌ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
Oct 14, 2011, 22:33 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും നടന്ന അക്രമ സംഭവത്തില്‍ പോലീസിന്റെ പക്ഷപാതിത്വപരമായ നിലപാട് തിരുത്തി അക്രമികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹികള്‍് ആവശ്യപ്പെട്ടു. തകര്‍ന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉടനെ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിയെയും, വ്യവസായ മന്ത്രിയെയും നേരില്‍കണ്ട് യൂത്ത്് ലീഗ് സംഘം ആവശ്യപ്പെട്ടു.
എം.എല്‍.എ.മാരായ പി.ബി. അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ.എം. ഷാജി, ജില്ലാ ഭാരവാഹികളായ മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം.അഷ്‌റഫ്, കെ.ബി.എം. ഷെരീഫ്, എം.പി. ജാഫര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, എം.ടി.പി. ഷൗക്കത്തലി, മമ്മു ചാല, ടി.ഡി.കബീര്‍ തെക്കില്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kanhangad, IUML, Minister