city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ല്യാല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് ഒരുക്കമാകുന്നു

കല്ല്യാല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് ഒരുക്കമാകുന്നു
കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് ഒരുക്കിയ ഭക്ഷണശാല 

കാഞ്ഞങ്ങാട്: പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കാഞ്ഞങ്ങാട് കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ക്ഷേത്രത്തിന്റെ മുന്‍വശം 50 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് നടപ്പന്തല്‍ തയ്യാറായി വരുന്നു. വിശാലമായ അടുക്കളയും ഒപ്പം നാലിലപ്പന്തലും ഉയര്‍ന്ന് കഴിഞ്ഞു. ഭക്തജനങ്ങള്‍ക്കും ഒപ്പം ആചാര സ്ഥാനികന്മാര്‍ക്കുള്ള പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങളും ഒരുങ്ങി.
ക്രമസമാധാനപാലനം ആരോഗ്യം മീഡിയ സ്വീകരണം തുടങ്ങിവയ്ക്കാ വശ്യമായ ഓഫീസ് സൗകര്യങ്ങളും തയ്യാറായി.

ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്ത് വയലില്‍ വിശാലമായ ഭക്ഷണശാല നിര്‍മ്മാണം പൂര്‍ത്തിയായി. ഒരേ സമയം 4500 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇതിനകത്തുണ്ട്. ഭക്ഷണശാലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇരിപ്പിട സൗകര്യങ്ങളുണ്ട്. പാലമരത്തിന്റെ തടി കൊണ്ട് നിര്‍മ്മിച്ചതാണ് ഭക്ഷണശാലയിലെ ഇരിപ്പിടങ്ങളും തട്ടുകളും. ക്ഷേത്രപരിധിയില്‍ വരുന്ന 13 ഏരിയകളിലെ അംഗങ്ങള്‍ ശ്രമദാനത്തിലൂടെയാണ് ഉണ്ടാക്കിയത്. കളിയാട്ട ദിവസങ്ങളില്‍ രണ്ട് നേരങ്ങളിലായി ഭക്ഷണം നല്‍കും.

കലശം കുളിച്ച വാല്യക്കാരാണ് അടുക്കളയിലും ഭക്ഷണശാലയിലും പാചകവും വിതരണവും നിര്‍വ്വഹിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം കഴിഞ്ഞാല്‍ അവിടം മുഴുവന്‍ ശുചീകരിച്ചതിന് ശേഷം മാത്രമേ അടുത്ത നേരത്തേക്കുള്ള ഭക്ഷണത്തിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുകയുള്ളൂ. കളിയാട്ടത്തിന്റെ അവസാന നാളുകളില്‍ ഏകദേശം 75000ത്തോളം ആളുകള്‍ അന്നദാനത്തില്‍ പങ്കാളികളാവാന്‍ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായുള്ള വരച്ച് വെയ്ക്കല്‍ ചടങ്ങ് ജനുവരി 25ന് നടക്കും. 26ന് കലവറ ഘോഷയാത്രയും തുടര്‍ന്ന് 30 വരെ വിവിധ ഏരിയകളും മറ്റ് ഭക്തജനങ്ങളും കലവറയിലേക്കാവശ്യമായ സാധനങ്ങള്‍ എത്തിക്കും.
ജനുവരി 31ന് മഡിയന്‍കൂലോത്ത് നിന്നും ദീപവും തിരിയും കൊണ്ട് വരുന്നതോടു കൂടി ആറു നാള്‍ നീണ്ടു നില്‍ക്കുന്ന പെരുങ്കളിയാട്ടത്തിന് തിരി തെളിയും. ഫെബ്രുവരി അഞ്ചിനാണ് പ്രധാന തെയ്യമായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നത്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

Keywords: Kalyan Muchilott, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia