കലോത്സവ ജേതാക്കളെ അനുമോദിച്ചു
Dec 22, 2011, 07:00 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ അറബി കലോത്സവം എല്‍.പി വിഭാഗത്തില്‍ നാലാംതവണയും കിരീടം നേടിയ പുഞ്ചാവി ഗവ. എല്‍.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ഹൊസ്ദുര്‍ഗ് ഉപജില്ലാ കമ്മിറ്റി അനുമോദിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക എ.വി. കമലാക്ഷി ഉപഹാരങ്ങള്‍ നല്കി. ഡി.ഗിരിജ കുമാരിയമ്മ അധ്യക്ഷത വഹിച്ചു. പി. പരമേശ്വരി, കെ. പ്രമീള, കെ. റഫീഖ്, നസീര്‍ കല്ലൂരാവി, അബൂബക്കര്‍ ആറങ്ങാടി പ്രസംഗിച്ചു.
Keywords: Kasaragod, Kanhangad, School-Kalolsavam, winners