എലിപ്പനി ബാധിച്ച് ഗൃഹനാഥന് ഗുരുതരം
Aug 6, 2015, 11:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/08/2015) പരപ്പ ക്ലായിക്കോട്ടെ പരേതനായ അമ്പൂഞ്ഞിയുടെ മകന്‍ രാമചന്ദ്രനെ(45) എലിപ്പനി ബാധിച്ച് ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പയിലെ ഒരു സ്വകാര്യ ലാബില്‍ നിന്നും ആദ്യം രക്തം പരിശോധിച്ചപ്പോള്‍ അപാകതയൊന്നും കണ്ടിരുന്നില്ല. പനികൂടുതലായപ്പോള്‍ കാഞ്ഞങ്ങാട്ടെത്തി പരിശോധിച്ചപ്പോഴാണ് എലിപ്പനിയാണെന്ന് തിരിച്ചറിഞ്ഞത്.
അപ്പോഴേക്കും രോഗം ഗുരുതരമായതിനാലാണ് മംഗലാപുരത്തെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം രക്തപരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
അപ്പോഴേക്കും രോഗം ഗുരുതരമായതിനാലാണ് മംഗലാപുരത്തെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം രക്തപരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
Keywords : Leptospirosis, Kanhangad, Fever, Kasaragod, Kerala, Fever: Man hospitalized.