city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയ്ഡ്‌സ് ദിനം: ജില്ലയില്‍ റാലികളും ബോധവത്കരണ പരിപാടികളും

കാസര്‍കോട്: (www.kasargodvartha.com 01.12.2014) എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ റാലിയും ബോധവത്കരണ പരിപാടികളും നടത്തി. കാഞ്ഞങ്ങാട്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ നടന്ന റാലി ഡി.വൈ.എസ്.പി. കെ. ഹരിചന്ദ്ര നായക് ഫഌഗ് ഓഫ് ചെയ്തു.

റോട്ടറി ക്ലബ്, റെഡ് ക്രോസ് സൊസൈറ്റി, വിവിധ നഴ്‌സിംഗ് സ്‌കൂളുകള്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിുമഖ്യത്തില്‍ നടത്തിയ റാലിയില്‍ മൂറു കണക്കിനു പേര്‍ അണി നിരന്നു. കാസര്‍കോട് നഗരത്തിലും രാവിലെ റാലി നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റിയ റാലിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ആരോഗ്യ വകുപ്പ് ജീവനക്കാരും വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകും അണിനിരന്നു.

ഐ.എ.ഡി പി.എസ്.എച്ച് പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് റെഡ് റിബണ്‍ വിതരണവും ബോധവത്കരണ പരിപാടിയും നടത്തി. എ.എ അബ്ദുര്‍ റഹ് മാന്‍ നേതൃത്വം നല്‍കി. ഞായറാഴ്ച വൈകിട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റെഡ് റിബണ്‍ മാതൃകയില്‍ മെഴുകുതിരി തെളിയിച്ചു.

മൊഗ്രാല്‍ പുത്തൂര്‍: എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂരില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണറാലി, റെഡ്‌റിബണ്‍ ധരിക്കല്‍, പ്രഭാഷണം, ലഘുലേഖ വിതരണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. പ്രൊജക്ട് അക്ഷയ, ജില്ലാ ടി.ബി. ഫോറം, സന്ദേശം ചൗക്കി, പ്രാഥമികാരോഗ്യകേന്ദ്രം, മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഡി. മഹാലിംഗേശ്വരരാജ് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം. കായിഞ്ഞി ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. എസ്.എച്ച്. ഹമീദ്, പി.ബി. അബ്ദുര്‍ റഹ്മാന്‍, കെ. ജയറാം, വി. സുലൈഖ, സി.വി. സുബൈദ, പി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട്: കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഗവ. കോളജ് ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ജി.എച്ച്.എസ്.എസ്.സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ എയിഡ്‌സ് ദിനത്തോടനുബന്ധിച്ച് എയിഡ്‌സ് ബോധവത്ക്കരണ റാലി നടത്തി. റാലി ജില്ലാ പോലീസ് ഓഫീസര്‍ തോംസണ്‍ ജോസ് പ്ലാഗ് ഓഫ് ചെയ്തു.

ഗവ. കോളജ് എന്‍.സി.സി ഓഫീസര്‍ പ്രകാശ് കുമാര്‍, ബി.ഇ.എം. സ്‌കൂള്‍ ഓഫീസര്‍ രാജേശ് ചന്ദ്രന്‍, ജി.എച്ച് എസ്.എസ് ഓഫീസര്‍ ഇബ്രാഹിം, ഗൈഡ്‌സ് ജില്ലാ കമ്മീഷണര്‍ പി.ടി. ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന ബോധവത്ക്കരണ പരിപാടിയില്‍ ഡോയ ലിജി, സിബിന്‍ എന്നിവര്‍ ക്ലാസെടുത്തു. ജി.എച്ച്. എസ്.എസ് ഹെഡ്മിസ്ട്രസ് എം.ബി. അനിതാ ഭായി അധ്യക്ഷത വഹിച്ചു. വിശ്വനാഥ ഭട്ട് സംസാരിച്ചു.

കാസര്‍കോട് ജില്ലയില്‍ 1,254 എച്ച്.ഐ.വി ബാധിതരുള്ളതായാണ് കണക്ക്. കേരളത്തില്‍ 9,326 പേരാണുള്ളത്. പാലക്കാട് ജില്ലയില്‍ 2,274 പേര്‍ക്ക് എച്ച്.ഐ.വി ബാധയുള്ളതായും കണക്കാക്കുന്നു.

ഉദുമ: ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി എയ്ഡ്‌സ് ബോധവല്‍ക്കരണ തെരുവ് നാടകം സംഘടിപ്പിച്ചു. പ്രകാശന്‍ ചന്തേര സംവിധാനം ചെയ്ത തെരുവ് നാടകം ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് അവതരിപ്പിച്ചത്.

പരിപാടിയില്‍ ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് എയ്ഡ്‌സ് ബോധവല്‍ക്കരണ സന്ദേശം നല്‍കി. പരിപാടിയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ബാലകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. പ്രഭാകരന്‍, ഹെഡ് മാസ്റ്റര്‍ ഹംസ അരുമ്പത്ത്, പ്രോഗ്രാം ഓഫീസര്‍ അഭിരാം സി.പി, അധ്യാപകരായ ഫൈസല്‍, മിഥുന്‍രാജ്, രൂപേഷ്, ഹഫ്‌സത്ത് ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍, കുടുംബശ്രീ അംഗങ്ങള്‍ ആശാ വര്‍ക്കേഴ്‌സ് സീമെറ്റ് കോളജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


എയ്ഡ്‌സ് ദിനം: ജില്ലയില്‍ റാലികളും ബോധവത്കരണ പരിപാടികളും
എയ്ഡ്‌സ് ദിനം: ജില്ലയില്‍ റാലികളും ബോധവത്കരണ പരിപാടികളും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia