എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ മുടങ്ങി
Dec 29, 2011, 16:15 IST
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയായ പെരിയയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ മുടങ്ങി. ഇതോടെ പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ രോഗികളുള്‍പ്പെടെ രോഗബാധിതരായ നിരവധിപേര്‍ കടുത്ത ദുരിതത്തിലാണ്.
കടുത്ത പനിയും മറ്റ് അസുഖങ്ങളും ബാധിച്ച് പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി എത്തുന്നവരെ കിടത്തി ചികിത്സിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കിടത്തി ചികിത്സയ്ക്ക് വേണ്ടി മുമ്പ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചതോടെ പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ആറുമാസക്കാലമായി പെരിയ ആശുപത്രിയില്‍ കിടത്തി ചികിത്സ മുടങ്ങിയ നിലയിലാണ്.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലെന്ന പരാതിയും ഉയര്‍ന്ന് വന്നിട്ടുണ്ട്.
മരുന്ന് ക്ഷാമവും നിലനില്‍ക്കുകയാണ്. പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പുല്ലൂര്‍ -പെരിയ മണ്ഡലം കമ്മിറ്റി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Keywords: Kasaragod, Kanhangad, Endosulfan-victim