എം.എസ്.എഫ് 'മുന്നൊരുക്കം' സംഘടിപ്പിച്ചു
Mar 6, 2012, 17:37 IST
കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പരിക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് 'മുന്നൊരുക്കം' പുതിയകോട്ട ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലില്‍ നടന്നു. പരിക്ഷയില്‍ എങ്ങനെ മാര്‍ക്ക് സ്‌കോര്‍ ചെയ്യാം, സമയ നിയന്ത്രണം, ഭയം മാറ്റിയെടുക്കല്‍ തുടങ്ങിയ വിഷയത്തില്‍ സി.ജി സീനിയര്‍ റിസോഴ്‌സ് പെഴ്‌സണ്‍ ഷൗക്കത്ത് അലി ക്ലാസെടുത്തു.
എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സാദിഖുല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജാഫര്‍ കല്ലഞ്ചിറ, ഇഖ്ബാല്‍ വെള്ളിക്കോത്ത്, നസീഫ് വടകരമുക്ക് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി.കെ അസീബ് സ്വാഗതവും യാസീന്‍ കള്ളാര്‍ നന്ദിയും പറഞ്ഞു.

Keywords: MSF, Kasaragod, Kanhangad, Munnorukkam.