|
Sadikhul Ameen, Aseeb.C.K, Yaseen Kallar |
കാഞ്ഞങ്ങാട്: നവസമൂഹത്തിന് ധീരമായ കാല്‍വെപ്പ് എന്ന പ്രമേയം ഉയര്‍ത്തിപിടിച്ച് സംസ്ഥാന കമ്മിറ്റി നടത്തിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് എം.എസ്.എഫ് മണ്ഡലം കമ്മിറ്റിക്ക് ഐക്യകണ്ഠേന രൂപം നല്കി. മണ്ഡലം പ്രസിഡണ്ട് സജീര്‍ പാലാഴിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ആബിദ് ആറങ്ങാടി, സഫീര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഹനീഫ സീതാംഗോളി റിട്ടേണിംഗ് ഓഫീസറായിരുന്നു. പുതിയ ഭാരവാഹികളായി സാദിഖുല്‍ അമീന് ബല്ലാബീച്ച്(പ്രസിഡണ്ട്), ജാഫര്‍ കല്ലഞ്ചിറ, റിയാസ് ചിത്താരി(വൈസ് പ്രസിഡണ്ടുമാര്‍), അസീബ്.സി.കെ(ജന.സെക്രട്ടറി) ഇര്‍ഷാദ് പരപ്പ, അസറുദ്ദീന് കൊത്തിക്കാല്‍(ജോ.സെക്രട്ടറിമാര്‍), യാസീന്‍ കള്ളാര്‍(ട്രഷറര്‍).
Keywords: MSF, Kanhangad, Kasaragod