ഉറങ്ങി എഴുന്നേല്‍ക്കാന്‍ വൈകിയതിന് ശകാരിച്ചു; വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
Sep 21, 2012, 16:09 IST
കാഞ്ഞങ്ങാട്: ഉറങ്ങിയെഴുന്നേല്‍ക്കാന്‍ വൈകിയതിന്റെ പേരില്‍ അമ്മൂമ്മ ശകാരിച്ചതിലുള്ള മനോവിഷമം മൂലം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീടിന് സമീപത്തെപുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
ചായ്യോത്ത് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ സംഗീത (16)യാണ് വെള്ളിയാഴ്ച രാവിലെ വീടിനടുത്ത പുഴയിലേക്ക് ചാടിയത്. ഉടന്‍ തന്നെ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് സംഗീതയെ രക്ഷപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഗീത ഉറങ്ങിയെഴുന്നേറ്റത്. പ്ലസ്‌വണില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വൈകി എഴുന്നേല്‍ക്കുന്നത് ശരിയല്ലെന്നും അതിരാവിലെ എഴുന്നേറ്റ് പഠിക്കണമെന്നും പറഞ്ഞ് അമ്മൂമ്മ സംഗീതയെ ശകാരിച്ചിരുന്നു. ഇതില്‍ മനംനൊന്ത് സംഗീത ഉടന്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയും വീടിന് സമീപത്തുള്ള പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.
സംഗീതയുടെ മാതാപിതാക്കള്‍ കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. പഠനത്തിന്റെ സൗകര്യത്തിനായി സംഗീതയെ മാതാവ് ചായ്യോത്തുള്ള അമ്മൂമ്മയുടെ വീട്ടിലാക്കുകയായിരുന്നു. ഇതിന് മുമ്പ് സംഗീത എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Keywords: Wake up, Student, Suicide attemt, Grandmother, Kanhangad, Kasaragod