city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അനധികൃത ഫീസ് പിരിവ് അവസാനിപ്പിക്കണം'

കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനെന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍നിന്നും 200 രൂപ ഫീസ് പിരിക്കുന്ന നടപടിയില്‍നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്‍മാറണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം എം.എസ്.എഫ്. കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളില്‍നിന്ന് യാതൊരു ഫീസ് പിരിവും നടത്തരുതെന്ന സംസ്ഥാന - കേന്ദ്ര സര്‍ക്കാറുകളുടെ നിയമം നിലനില്‍ക്കെ സ്‌കൂള്‍ അധികൃതര്‍ നടത്തുന്ന ഈ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും പ്രവാസികളും തിങ്ങിപാര്‍ക്കുന്ന തീരദേശമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് അധികൃതരുടെ ഈ തീരുമാനം.

ഹയര്‍സെക്കണ്ടറിയില്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനത്തിനുവേണ്ടി ആയിരങ്ങള്‍ വാങ്ങുന്ന മാനേജ്‌മെന്റിന്റെ പക്കല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഫണ്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല.
'ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അനധികൃത ഫീസ് പിരിവ് അവസാനിപ്പിക്കണം'ഒരേ കുടുംബത്തിലെ നാലും അഞ്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വീട്ടുകാര്‍ക്ക് ഓരോ കുട്ടിയുടെയും ഫീസുകള്‍ നല്‍കുമ്പോള്‍ ഭീമമായ സംഖ്യയാണ് ചെലവാകുന്നത്. ഇതിനെതിരെ ഡി.ഡി.ഒ.ക്ക് അടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. ഇത്തരം വിദ്യാര്‍ത്ഥി ദ്രോഹ നടപടികളില്‍നിന്നും അധികൃതര്‍ പിന്‍മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് എം.എസ്.എഫ്. നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റ് നജീബ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. സാബിര്‍ കുശാല്‍ നഗര്‍, ശുഐബ് പടിഞ്ഞാര്‍, സജീര്‍ പാലായി, ശമ്മാസ് മാണിക്കോത്ത്, ശഫീര്‍, ജാഫര്‍ കല്ലംചിറ എന്നിവര്‍ സംസാരിച്ചു.

Keywords: Kanhangad, School, കാഞ്ഞങ്ങാട്, സ്‌കൂള്‍, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia