അരനൂറ്റാണ്ടിന് മുമ്പത്തെ കല്യാണക്കുറിയില്‍ മുഹൂര്‍ത്തം പാതി രാത്രിയില്‍
Dec 29, 2011, 15:52 IST
1961 ല്‍ കാഞ്ഞങ്ങാട് ഭാരത് പ്രസില്‍ നിന്നും അച്ചടിച്ച കല്യാണക്കുറി |
1961 ല്‍ ഏപ്രില്‍ മാസം 26 ന് നടന്ന ഒരു കല്യാണക്കുറി ഇന്നും നിധിപോലെ സൂക്ഷിച്ച് വെച്ചിരിക്കുകയാണ് സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എ. ദാമോദരന്‍. ദാമോദരന്റെ മാതൃ സഹോദരന്മാരായ അത്തിക്കാല്‍ കുഞ്ഞിക്കണ്ണന്റെയും അത്തിക്കാല്‍ കര്‍ത്തമ്പുവിന്റെയും വിവാഹത്തിന് കാഞ്ഞങ്ങാട് ഭാരത് പ്രസില്‍ നിന്ന് അമ്പത് വര്‍ഷം മുമ്പാണ് കല്യാണക്കുറി അടിച്ചത്. ഇരുവരുടെയും കല്യാണ മുഹൂര്‍ത്തം പാതി രാത്രി ഒരു മണിക്കായിരുന്നു. രാത്രി പടക്കവും പൊട്ടിച്ച് ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ ആര്‍ത്ത് വിളിച്ച് വരന്മാര്‍ പ്രതിശ്രുത വരന്മാര്‍ രണ്ടുപേരും കുടുംബക്കാരും ചങ്ങാതിമാരോടും ഒപ്പം നടന്ന് പ്രതിശ്രുത വധുക്കളുടെ വീട്ടിലെത്തുകയായിരുന്നു. പണ്ട് കാലങ്ങളില്‍ കല്യാണത്തിന് മുന്നോടിയായി വീട്ടില്‍ തേയില സല്‍ക്കാരം കൃത്യമായി നടത്തുമായിരുന്നു. വീട്ടുപറമ്പിലെ മരത്തില്‍ മൈക്ക് കെട്ടി സദാസമയം പാട്ട് വെച്ച് കൊണ്ടേയിരിക്കും. ഇത് അന്നത്തെ പ്രധാന രീതികളിലൊന്നാണ്. കല്യാണം കഴിഞ്ഞാല്‍ മിക്ക കുടുംബ വീടുകളിലും വധുവരന്മാര്‍ക്ക് വിരുന്ന് സല്‍ക്കാരം ഒരുക്കും. ഇന്നത്തെ ആര്‍ഭാടം അന്നുണ്ടായിരുന്നില്ല. എല്ലാം ലളിതം.
Keywords: Old-Marriage, Kasaragod, Kanhangad