അന്വേഷിച്ച് പോലീസെത്തിയ വിവരമറിഞ്ഞു; കമിതാക്കള്‍ ചെന്നൈയില്‍ നിന്നും മുങ്ങി
Jul 23, 2015, 14:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/07/2015) അന്വേഷിച്ച് പോലീസെത്തിയ വിവരമറിഞ്ഞ് കമിതാക്കള്‍ ചെന്നൈയില്‍ നിന്നും മുങ്ങി. പടന്നക്കാട് കുറുന്തൂരിലെ എം അശ്വതി(25)യും കാമുകന്‍ ഉദുമ നാലാം വാതുക്കല്‍ സ്വദേശി പ്രജിത്തുമാണ് ചെന്നൈയില്‍ നിന്നും മുങ്ങിയത്.
അന്വേഷണത്തില്‍ കമിതാക്കള്‍ ചെന്നൈയിലുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചെന്നൈയിലെത്തുകയുമായിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് കമിതാക്കള്‍ താമസിച്ച സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
ചെന്നൈ അമ്പത്തൂരില്‍ മാസ വാടകക്ക് നല്‍കുന്ന ഒറ്റമുറിയിലായിരുന്നു ഇരുവരും താമസിച്ചുവന്നിരുന്നത്. ഹൊസ്ദുര്‍ഗ് പോലീസിലെ എ എസ് ഐ മാരായ മോഹനന്‍, പ്രസന്നന്‍ എന്നിവരടങ്ങുന്ന സംഘമാണ് കമിതാക്കളെ തേടി ചെന്നൈയിലെത്തിയത്.
എന്നാല്‍ പിന്നീട് പ്രജിത്ത് സുഹൃത്തിനെ ഫോണിലൂടെ ബന്ധപ്പെടുകയും കൊച്ചിയിലേക്ക് പുറപ്പെട്ടുവെന്നും നാട്ടിലെത്തി കോടതിയില്‍ ഹാജരാകാനാണ് തീരുമാനമെന്നും അറിയിച്ചതായി പോലീസ് പറഞ്ഞു. പടന്നക്കാട് നെഹ്‌റു കോളേജില്‍ ബി എസ് സി പഠനം പൂര്‍ത്തിയാക്കിയ അശ്വതി പ്രജിത്തുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ കമ്പനിയിലെ ജീവനക്കാരനാണ് പ്രജിത്ത്.
ജൂണ്‍ 10 ന് രാവിലെ 11.30 മണിയോടെ ജോലിക്ക് അപേക്ഷ അയക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് അശ്വതി. അടുത്ത മാസം 23 ന് പയ്യന്നൂര്‍ കാര സ്വദേശിയായ യുവാവുമായി അശ്വതിയുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഏപ്രില്‍ 25 ന് ഐങ്ങോത്ത് മുത്തപ്പനാര്‍കാവില്‍ വെച്ച് ബന്ധുമിത്രാധികളുടെ സാന്നിദ്ധ്യത്തില്‍ മോതിര കൈമാറ്റം നടക്കുകയും ചെയ്തിരുന്നു.
Keywords: Kasaragod, Kerala, Kanhangad, Love, Police, Investigation, Missing, Lovers go hide.
Advertisement: