എലിപ്പനി മരണം: ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് മിന്നല്‍ സമരം നടത്തി
Jul 19, 2017, 17:47 IST
മുളിയാര്‍: (www.kasargodvartha.com 19/07/2017) പല വിധ പനിയും, പകര്‍ച്ചവ്യാധിയും പടര്‍ന്നു പിടിക്കുകയും എലിപ്പനി ബാധിച്ച് മൊയ്തീന്‍ കുഞ്ഞി എന്ന യുവാവ് മരിക്കാനിടവന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളോ, ബോധവല്‍ക്കരണമോ നടത്താത്ത ആരോഗ്യ വകുപ്പിനെതിരെ മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ സി എച്ച് സി ഓഫീസിനു മുന്നില്‍ മിന്നല്‍ സമരം നടത്തി. മണ്‍സൂണ്‍ കാലത്തെ ആദ്യ എലിപ്പ മരണം നടന്ന മുളിയാറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സന്ദര്‍ശനം നടത്താത്ത നടപടി നിരുത്തരവാദപരമാണ്.
നിത്യേന നൂറുകണക്കിന് രോഗികളെത്തുന്ന മുളിയാര്‍ സി എച്ച് സിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മതിയായ ജീവനക്കാരോ വേണ്ടുന്ന സജ്ജീകരണങ്ങളോ ഇല്ലാത്ത സ്ഥിതിയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഷെഫീഖ് ആലൂര്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, എം എസ് ഷുക്കൂര്‍, ബി എം അഷ്‌റഫ്, ഷെരീഫ് കൊടവഞ്ചി, ഹാരിസ് ബാലനടുക്കം, അബ്ബാസ് കൊളച്ചപ്പ്, അഷ്‌റഫ് ബോവിക്കാനം, ഹംസ ചോയിസ്, മുസ്തഫ ബിസ്മില്ല, ഷെരീഫ് മല്ലത്ത്, ബി കെ ഹംസ, കബീര്‍ ബാലനടുക്കം, റംഷീദ് ബാലനടുക്കം, സിദ്ദീഖ് മുസ്ല്യാര്‍ നഗര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Muliyar, Fever, Protest, Muslim-league, Youth, Death, Health.